സിപിഎം നേതാവ്  പി വി സത്യനാഥന്റെ കൊലപാതകം; നെഞ്ചിലും കഴുത്തിലും ആഴത്തിൽ 6 മുറിവുകൾ: ഇൻക്വസ്റ്റ് റിപ്പോർട്ട്

കോഴിക്കോട് കൊയിലാണ്ടിയിൽ കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ ശരീരത്തിൽ ആഴത്തിലുള്ള ആറ് മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് കാരണം സത്യനാഥനും പ്രതി അഭിലാഷും തമ്മിലുള്ള വ്യക്തിവിരോധമെന്നാണ് പൊലീസ് നിഗമനം. കസ്റ്റഡിയിലുള്ള സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രി 10 മണിയോടെ ചെറിയപ്പുറം പരദേവതാ ക്ഷേത്ര മുറ്റത്തായിരുന്നു കേട്ടുകേൾവിയില്ലാത്ത വിധമുള്ള അരുംകൊല അരങ്ങേറിയത്. ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേള നടക്കുന്നതിനിടെയായിരുന്നു സംഭവം. ഉത്സവത്തിനെത്തിയ ഭക്തജനങ്ങളും ഗാനമേള കേൾക്കാൻ…

Read More

തൃഷക്കെതിരായ പരാമർശത്തിൽ പ്രതിഷേധം: മാപ്പ് പറഞ്ഞ് എ.വി രാജു

നടി തൃഷയ്‌ക്കെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് എഐഎഡിഎംകെ നേതാവ് എ.വി.രാജു. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും സിനിമാ പ്രവർത്തകരെ അപമാനിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും രാജു പറഞ്ഞു.  തൃഷയ്ക്കെതിരെ എ.വി. രാജു നടത്തിയ അധിക്ഷേപ പരാമർശത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 2017ൽ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎൽഎമാരെ കൂവത്തൂർ റിസോർട്ടിൽ താമസിപ്പിച്ചപ്പോൾ ഉണ്ടായ സംഭവം എന്ന അവകാശവാദത്തോടെയാണ് എ.വി.രാജു അധിക്ഷേപ പരാമർശം നടത്തിയത്. സേലം വെസ്റ്റ് എംഎൽഎ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് നടിയെ റിസോർട്ടിൽ എത്തിച്ചെന്നായിരുന്നു പരാമർശം. പരാമർശം…

Read More

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; നടനും ബിജെപി നേതാവുമായ എസ് വി ശേഖറിന് തടവും പിഴയും

വനിതാ മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ തമിഴ്നാട്ടിലെ ബിജെപി നേതാവും നടനുമായ എസ് വി ശേഖറിന് ഒരു മാസം തടവ്. പതിനയ്യായിരം രൂപ പിഴയും ചുമത്തി. കുറ്റം സംശയാതീതമായി തെളിഞ്ഞെന്ന് ചെന്നൈയിലെ പ്രത്യേക കോടതി വ്യക്തമാക്കി. 2018ലാണ് എസ് വി ശേഖർ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്. അപമാനിക്കണമെന്ന ഉദ്ദേശത്തോടെയും സമാധാനം നശിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു പരാമർശമെന്നാണ് കോടതി വിലയിരുത്തിയത്.  ഇന്ത്യൻ ശിക്ഷാ നിയമം 504, 509 അനുസരിച്ചാണ് എസ് വി ശേഖറിന് ശിക്ഷ വിധിച്ചിരിക്കുന്നത്. ജയിൽ ശിക്ഷ ഒഴിവാക്കാൻ പിഴ…

Read More

‘കേരളത്തിൽ ഒരു സർക്കാരില്ലേ? ; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം’: പ്രതിപക്ഷ നേതാവ്

വയനാട്ടിലെ സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും വന്യജീവി അക്രമത്തില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തുടർച്ചയായി വന്യജീവി അക്രമത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമാകുമ്പോള്‍ വൈകാരിക പ്രതികരണങ്ങള്‍ സ്വാഭാവികമാണ്. സ്ഥിതിഗതികള്‍ കൈവിട്ടു പോകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വന്യമൃഗങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണ്. വയനാട്ടിൽ നടക്കുന്നത് ജനങ്ങളുടെ സ്വഭാവികമായ…

Read More

ഗാർഹിക ജോലിക്കാരിയെ പീഡിപ്പിച്ചുച ഡിഎംകെ നേതാവിന്റെ മകനും മരുമകൾക്കുമെതിരെ കേസ്

ഗാർഹിക ജോലിക്കാരിയായ 18കാരിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഡിഎംകെ എംഎൽഎയും നേതാവുമായ ഐ കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെ ചെന്നൈ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. കേസിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പീഡനമേറ്റ പെൺകുട്ടിയെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടി മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുകയായിരുന്നു. കോച്ചിങ്ങിന് ചേരാൻ പണം കണ്ടെത്താനായിരുന്നു ജോലി ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി കരുണാനിധിയുടെ മകന്റെ വീട്ടിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ്…

Read More

മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്‌. മുസ്തഫ അന്തരിച്ചു

മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്‌. മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.40-നായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി എട്ട് മണിക്ക് മാറമ്പിള്ളി ജമാഅത്ത് കബര്‍സ്ഥാനിലായിരിക്കും കബറടക്കം. കെ. കരുണാകരൻ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 14 വര്‍ഷം എറണാകുളം ഡി.സി.സി. പ്രസിഡന്റായിരുന്നു. കെ.പി.സി.സി വെെസ് പ്രസിഡന്റ് ചുമതലയും വഹിച്ചു.  യൂത്ത് കോണ്‍ഗ്രസ് വഴി രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം 1977-ല്‍ ആദ്യമായി ആലുവയില്‍ നിന്നാണ് നിയമസഭയിലേക്കെത്തുന്നത്. പിന്നീട്, നാല് തവണ കുന്നത്തുനാട് മണ്ഡലത്തെ…

Read More

പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ്കെഎസ്എസ്എഫ് പ്രവർത്തകരുണ്ടാകും; വിവാദ പരാമർശവുമായി നേതാവ് സത്താർ പന്തല്ലൂർ

പ്രകോപന പരാമർശവുമായി എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടുമെന്നാണ് സത്താർ പന്തല്ലൂർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുശാവറ തീരുമാനം അംഗീകരിക്കാത്തവരെ സമസ്തയ്ക്കും എസ്കെഎസ്എസ്എഫ് ആവശ്യമില്ല. സമസ്തയുടെ നേതാക്കളെ കൊച്ചാക്കാൻ ശ്രമിച്ചാൽ അവരെ ഇരുത്തേണ്ടിടത്ത് ഇരുത്തുമെന്നും സത്താർ പന്തല്ലൂർ പറഞ്ഞു. ഒരു സംഘടനയുടെയും വിരുദ്ധരല്ല ഈ പ്രവർത്തകരെന്നും സത്താർ പന്തല്ലൂർ ചൂണ്ടിക്കാണിച്ചു. മലപ്പുറത്ത് മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപന റാലിയിലെ പ്രസംഗത്തിലാണ് വിവാദ പരാമർശം. മുസ്ലിം ലീഗിനെ പരോക്ഷമായി ലക്ഷ്യമിട്ടാണ് സത്താർ പന്തല്ലൂരിൻ്റെ പ്രസംഗമെന്നും…

Read More

ശ്രീരാമൻ മാംസാഹാരിയാണെന്ന പരാമർശം: എൻസിപി എംഎൽഎയ്‌ക്കെതിരെ കേസ്

ശ്രീരാമൻ മാംസാഹാരിയാണെന്നു പറഞ്ഞ മഹാരാഷ്ട്ര എൻസിപി ശരദ് പവാർ വിഭാഗം എംഎൽഎ ജിതേന്ദ്ര ആവാഡിനെതിരെ മുംബൈ പൊലീസ് കേസെടുത്തു.  മതവികാരം വ്രണപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. താനെ ജില്ലയിലെ വിശ്വഹിന്ദു പരിഷത്ത് വിഎച്ച്പി ഭാരവാഹി ഗൗതം റവ്രിയാണ് പരാതിക്കാരൻ.വിവാദമായതിനെ തുടർന്ന് ആവാഡ് മാപ്പു പറഞ്ഞിരുന്നു.  

Read More

പ്രശസ്ത തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു

പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിയോഗം. 1952 ആഗസ്റ്റ്…

Read More

ഗാന്ധി പ്രതിമയിൽ കൂളിങ് ഗ്ലാസ്; എസ്എഫ്ഐ പ്രവർത്തകനെതിരെ കേസ്

 രാഷ്ട്രപിതാവിനെ അപമാനിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവിനെതിരെ കേസ്. ചൂണ്ടി ഭാരത്‌മാത ലോ കോളജ് അവസാനവർഷ വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ അദീൻ നാസറിനെതിരെ (25) ആണ് എടത്തല പൊലീസ് കേസെടുത്തത്. കെഎസ്‍യു സംസ്ഥാന സെക്രട്ടറി അൽ അമീന്റെ പരാതിയിലാണു നടപടി. 21നു കോളജ് ക്യാംപസിലാണു സംഭവം. മഹാത്മാഗാന്ധിയുടെ പ്രതിമയുടെ മുഖത്ത് കൂളിങ് ഗ്ലാസ് വയ്ക്കുകയും മാല അണിയിക്കുകയും ഇതു മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിനാണു കേസ്. അദീനെതിരെ നടപടിയെടുക്കാൻ വിദ്യാർഥികൾ കോളജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം,…

Read More