
സിഡ്‌നി ടെസ്റ്റിൽ ഇന്ത്യയ്ക്ക് ലീഡ് ; ഓസിസിനെ എറിഞ്ഞിട്ട് ഇന്ത്യൻ ബോളേഴ്സ്
ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യക്ക് നാല് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 185നെതിരെ ആതിഥേയര്‍ 181ന് എല്ലാവരും പുറത്തായി. 57 റണ്‍സ് നേടിയ അരങ്ങേറ്റക്കാരന്‍ ബ്യൂ വെബ്സ്റ്ററാണ് ടോപ് സ്‌കോറര്‍. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. ജസ്പ്രിത് ബുമ്ര, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മത്സരത്തിനിടെ ബുമ്ര ഗ്രൗണ്ട് വിട്ടത് ഇന്ത്യക്ക് തിരിച്ചടിയാണ്. അദ്ദേഹത്തെ സ്‌കാനിംഗിന് വിധേയനാക്കും. നേരത്തെ, നാല്…