സോളാർ കേസ് കോൺഗ്രസിന്റെ രണ്ട് മുൻ ആഭ്യന്തരമന്ത്രിമാർ ഉണ്ടാക്കിയ കലാപം; എൽഡിഎഫ് അത് മുതലാക്കിയെന്ന് നന്ദകുമാർ

സോളാര്‍ വിവാദത്തിന്റെ 35 ശതമാനത്തോളം ആനുകൂല്യം 2016-ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായെന്ന് അവര്‍ തന്നെ വിലയിരുത്തിയിട്ടുണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാര്‍. സോളാര്‍ പീഡനക്കേസിലെ സി.ബി.ഐ. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു നന്ദകുമാര്‍. ഐ.ജി. ഹേമചന്ദ്രന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2016- ല്‍ 74 സീറ്റില്‍ യുഡിഎഫ് ജയിക്കുമെന്ന് ഉമ്മന്‍ചാണ്ടി തന്നോട് പറഞ്ഞിരുന്നു. സോളാര്‍ വിവാദവും പെരുമ്പാവൂര്‍ നിയമവിദ്യാര്‍ഥിയുടെ മരണവും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായ കലാപവും അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന വിഎം സുധീരന്‍ ഉയര്‍ത്തിയ വിവാദങ്ങളുമാണ്…

Read More

പുതുപ്പള്ളി പോര്; അതിവേഗം ബഹുദൂരം ചാണ്ടി ഉമ്മൻ; അയർക്കുന്നത്ത് ഉമ്മൻ ചാണ്ടിയുടെ ലീഡ് മറികടന്നു; ലീഡ് 6301 കടന്നു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെതുടർത്ത് പ്രഖ്യാപിച്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നു. 7337 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നത്.16161 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ഇതുവരെ നേടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി 8824വോട്ടുകളും ബിജെപി സ്ഥാനാർത്ഥി ലിജിൻലാൽ 703 വോട്ടുകളുമാണ് ഇതുവരെ നേടിയത്. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ചാണ്ടി ഉമ്മന് 580 വോട്ടിന്റെ ലീഡായിരുന്നു. 1210 വോട്ടാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി…

Read More

ആലുവയിൽ പെൺകുട്ടിക്കുനേരെ ആക്രമണം ആവർത്തിച്ചത് പൊലീസ് അനാസ്ഥയുടെ തെളിവാണെന്ന് വി.ഡി സതീശൻ

ആലുവയിൽ പെൺകുട്ടിക്കുനേരെ ആക്രമണം ആവർത്തിച്ചത് പൊലീസ് അനാസ്ഥയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതൽ അക്രമത്തിന് ഇരയാവുന്ന നാടായി കേരളം മാറിയെന്ന് സതീശൻ വിമർശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആവർത്തിച്ചിട്ടും സർക്കാർ അനാസ്ഥ തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് പട്രോളിംഗ് കാര്യക്ഷമമല്ല. ആലുവ പാലാസിൽ മുഖ്യമന്ത്രിക്ക് ആവശ്യത്തിന് പൊലീസ് സുരക്ഷ ഉണ്ടായിരുന്നു. തൊട്ടടുത്താണ് കുട്ടി ബലാത്സംഗത്തിന് ഇരയായതെന്നും വി ഡി സതീശൻ വിമർശിച്ചു. പൊലീസിനിഷ്ടം ഗ്രോ വാസുവിനോട് വിരോധം തീർക്കുകയാണെന്നും അദ്ദേഹം…

Read More

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് ; കളം മുറുകുന്നു, പ്രചാരണം സജീവം, നേതാക്കൾ പുതുപ്പള്ളിയിൽ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് കളം മുറുകുകയാണ്. പരസ്യ പ്രചാരണം അവസാനിക്കാൻ 3 മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ വോട്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികളും നേതാക്കളും. പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണരംഗത്തുണ്ട്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളിൽ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, കെ മുരളീധരൻ എം.പി.തുടങ്ങിയ നേതാക്കളും മണ്ഡലത്തിൽ ഉണ്ട്. അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രിയും ഇന്ന് പുതുപ്പള്ളിയിൽ എത്തും….

Read More

പുതുപ്പള്ളിയിൽ ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. ജെയ്ക് സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായി. ഒറ്റപ്പേര് മാത്രമാണ് സെക്രട്ടേറിയറ്റ് പരിഗണിച്ചത് എന്നാണ് വിവരം. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്ത് വെച്ചായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം. അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സഹതാപ വികാരതിലൂന്നി യുഡിഎഫ് മുന്നോട്ട് പോകുമ്പോൾ ആ ഊർജ്ജം ചോർത്താൻ ഉമ്മൻചാണ്ടിയെ തന്നെ ചർച്ചയാക്കുകയാണ് സിപിഎം. ഉമ്മൻചാണ്ടിക്ക് മികച്ച ചികിത്സ നൽകാത്തതിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽ കുമാർ പറഞ്ഞു….

Read More

പുതുപ്പള്ളിയിൽ വമ്പൻ ട്വിസ്റ്റിന് നീക്കവുമായി എൽ.ഡിഎഫ്; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥനെ കളത്തിൽ ഇറക്കിയേക്കും

പുതുപ്പള്ളിയിൽ കണക്കുകൾ കൂട്ടിയും കിഴിച്ചും തന്ത്രങ്ങൾ മെനയുകയാണ് ഇടത്‌മുന്നണി. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പറയുമ്പോഴും അത് ആര് എന്നതാണ് ഉയരുന്ന ചോദ്യം. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥനെ കളത്തിലിറക്കി മണ്ഡലം പിടിക്കാനാണ് സിപിഐഎം ആലോചിക്കുന്നത് എന്നാണ് സൂചനകൾ. പുതുപ്പള്ളിയിലെ ഒരു ജനപ്രതിനിധിയായ ഇദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഇടത് സ്വതന്ത്ര സ്ഥാ‍നാ‍‍ര്‍ത്ഥിയായി ഇദ്ദേഹത്തെ നിര്‍ത്താനാണ് നീക്കം. സ്ഥാനര്‍ത്ഥി ചര്‍ച്ചകൾ പുരോഗമിക്കുകയാണ്. നേരത്തെ ജയ്‌ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാർട്ടി പരിഗണിക്കുന്നുവെന്നാണ് വാർത്തകൾ വന്നിരുന്നത്….

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പ്രചാരണം തുടങ്ങി ചാണ്ടി ഉമ്മൻ, എൽഡിഎഫ് സ്ഥാനാർത്ഥിയെ 11 ന് പ്രഖ്യാപിക്കും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സിപിഎം 11 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഉപതെരഞ്ഞെടുപ്പ് ചുമതല മന്ത്രി വി എൻ വാസവനെ ഏൽപ്പിച്ചു. അതേസമയം, മൂന്ന് പേരാണ് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ പരിഗണനയിലുള്ളത്. എൻ ഹരിയടക്കമുള്ള നേതാക്കളാണ് സാധ്യതാ പട്ടികയിലുള്ളത്. ജോർജ് കുര്യൻ, ലിജിൻ ലാൽ എന്നിവരെയും പരിഗണിക്കുന്നുണ്ട്. യുഡിഎഫ് ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ പ്രചാരണം തുടങ്ങിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് കേവലം മൂന്ന് മണിക്കൂറിനകമാണ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ മകൻ…

Read More

ചങ്ങനാശ്ശേരി നഗരസഭയിൽ അവിശ്വാസ പ്രമേയം പാസായി; യുഡിഎഫിന് ഭരണം നഷ്ടം

ചങ്ങനാശ്ശേരി നഗരസഭയിൽ യുഡിഎഫ് ഭരണ സമിതിക്കെതിരെ എൽഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായി. 37 അംഗ കൗൺസിലിൽ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തേ പിന്തുണച്ച് വോട്ട് ചെയ്തു. വിപ്പ് നൽകിയതിനെ തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയം ചർച്ച ചെയ്ത കൗൺസിലിൽ പങ്കെടുത്തില്ല. മൂന്ന് ബി.ജെ.പി അംഗങ്ങളും വിട്ടുനിന്നു. യുഡിഎഫിന്റെ സന്ധ്യ മനോജായിരുന്നു നഗരസഭാ ചെയർപേഴ്സൺ. അതേസമയം, യു.ഡി.എഫ് വിപ്പ് ലംഘിച്ച് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും 17-ാം വാർഡ് മെമ്പറുമായ രാജു ചാക്കോ, കോൺഗ്രസ് വെസ്റ്റ്…

Read More

ബോംബുകളുമായാണ് കോണ്‍ഗ്രസുകാര്‍ നാട്ടില്‍ നടക്കുന്നതെന്ന് ഇ പി ജയരാജന്‍

ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ നടന്നത് അദ്ദേഹത്തിനു ലഭിക്കുന്ന ആദരവില്ലാതെയാക്കാന്‍ ഉമ്മന്‍ചാണ്ടി വിരുദ്ധര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണെന്ന് ഉന്നയിച്ച് എ ല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രം​ഗത്ത്. കൂടാതെ വി ഐ പികള്‍ സംസാരിക്കുമ്പോള്‍ മൈക്ക് തകരാര്‍ ഉണ്ടായാല്‍ അന്വേഷണമുണ്ടാവുന്നത് സ്വാഭാവികമാണെന്നും വി ഐ പി സുരക്ഷാനിയമപ്രകാരമുള്ള ആ നടപടിയെ പോലും കോണ്‍ഗ്രസ് വിമര്‍ശിക്കുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ബോംബുകളുമായാണ് കോണ്‍ഗ്രസുകാര്‍ നാട്ടില്‍ നടക്കുന്നതെന്നും സുധാകരനേയും കൂട്ടരേയും വിശ്വസിച്ച് കേരളത്തില്‍ എങ്ങനെ ഇറങ്ങിനടക്കുമെന്നും ഇ പി…

Read More

ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ല; വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് ഇപി ജയരാജൻ

അന്തരിച്ച കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ലെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ. ഉമ്മൻ ചാണ്ടിയെ സിപിഎം വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും, തെറ്റായ വാക്കുകൾ ഉപയോഗിക്കരുതെന്ന് നിഷ്‌കർഷിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും ഇപി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു. സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ വന്ന പരാതി കൈകാര്യം ചെയ്യുക മാത്രമാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. ഒരാളേയും വ്യക്തിഹത്യ നടത്താൻ തയ്യാറായിട്ടില്ല. വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിലപാട്. വേട്ടയാടലിന്റെ രാഷ്ട്രീയം കൂടുതൽ ചേരുന്നത് കോൺഗ്രസിനാണെന്ന് പറഞ്ഞ ഇപി, മുഖ്യമന്ത്രി…

Read More