കിലോമീറ്ററുകളാണ് ആളുകൾ ജീപ്പിനെ അനു​ഗമിച്ചത്; സിനിമയിൽ നിന്നും ആരേയും പ്രചാരണത്തിന് വരാൻ നിർബന്ധിക്കില്ല: മുകേഷ്

സിനിമയിൽ നിന്നും ആരേയും പ്രചാരണത്തിന് വരാൻ നിർബന്ധിക്കില്ലെന്ന്  നടനും കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ഇടതുസ്ഥാനാർത്ഥിയുമായ മുകേഷ്. സിനിമയിലെ സഹപ്രവർത്തകരെ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല. അറിഞ്ഞു വരുന്നവർ വരട്ടെ. ആദ്യത്തെ തിരഞ്ഞെടുപ്പിൽ കുറച്ചുപേരൊക്കെ വന്നു. ഇപ്പോൾ എല്ലാവർക്കും വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരാൾ അങ്ങോട്ടോ ഇങ്ങോട്ടോ പോയാൽ അവരെ തേജോവധം ചെയ്യുന്നത് സോഷ്യൽ മീഡിയയിലൊക്കെ കാണുന്നതല്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഏതെങ്കിലും ഒരു പാർട്ടിക്ക് സഹായം ചെയ്തു എന്നറിഞ്ഞാൽ അവരുടെ പോസ്റ്റർ വലിച്ചുകീറുക, സിനിമയ്ക്ക് നെ​ഗറ്റീവ് റിവ്യൂ ഇടുക ഒക്കെ…

Read More

‘പി.രാജീവ് പഴയ ആർഷോ, ഇന്ന് ഡമ്മി മന്ത്രി; ഇ.പി. ജയരാജനല്ല, യച്ചൂരി വിളിച്ചാലും തള്ളിക്കളയും: ദീപ്തി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും വിവാദ ദല്ലാൾ നന്ദകുമാറും തന്നെ സമീപിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. അന്നുതന്നെ അവർക്ക് അതിനുള്ള മറുപടി കൃത്യമായി കൊടുത്തിരുന്നു. അവർ വന്നതിന് അത്ര വിലയേ നൽകിയിരുന്നുള്ളൂ എന്നതു കൊണ്ടാണ് ഇക്കാര്യം അന്നു പുറത്തുപറയാതിരുന്നത്. ഇ.പി.ജയരാജൻ അല്ല, സീതാറാം യെച്ചൂരി വിളിച്ചാലും തള്ളിക്കളയാനുള്ള രാഷ്ട്രീയ ഔന്നത്യവും സംഘടനാപരമായ പാരമ്പര്യവും തനിക്കുണ്ടെന്നും ദീപ്തി പറഞ്ഞു. പി.രാജീവ് ഡമ്മി മന്ത്രി മാത്രമാണെന്നും, അതുകൊണ്ടാണ് ഇ.പി.ജയരാജൻ വന്ന് ചർച്ച നടത്തിയതു പോലും…

Read More

കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ നാളെ ബിജെപിയിൽ ചേരും; പിന്നാലെ ഇടത് നേതാക്കളും: കെ.സുരേന്ദ്രൻ

കേരളത്തിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കൾ നാളെ ബിജെപിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടതു മുന്നണിയിലെ പ്രമുഖ നേതാക്കളും വരും ദിവസങ്ങളിൽ പാർട്ടിയിലേക്ക് എത്തുമെന്ന് സുരേന്ദ്രൻ അവകാശപ്പെട്ടു. ശശി തരൂരിന്റെ വികസന വിരുദ്ധ ശൈലിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ പ്രമുഖ നേതാക്കൾ പാർട്ടിയിൽ ചേരുമെന്നാണ് സുരേന്ദ്രൻ നൽകുന്ന സൂചന. പല മണ്ഡലങ്ങളിലും ബിജെപി വലിയ ശക്തിയായി ഉയർന്നുവന്നതോടെ ആശങ്കയിലായ ഇടതു, വലതു മുന്നണികൾ പരസ്യ ബാന്ധവത്തിനുപോലും ശ്രമിക്കുന്നുണ്ടെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ‘‘കോൺഗ്രസിൽ നിന്നും എൽഡിഎഫിൽനിന്നും പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു…

Read More

പൗരത്വ ഭേദഗതി നിയമം മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവെക്കലെന്ന് പന്ന്യന്‍ രവീന്ദ്രന്‍

മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തിവെക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ രം​ഗത്ത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ റാലിയും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ നിലനിൽപിന്റെ ആധാരശില മതനിരപേക്ഷതയാണ്. അത് ഭരണഘടന ഉറപ്പുനൽകുന്നതുമാണ്. മതനിരപേക്ഷതയ്‌ക്കെതിരായ സംഘപരിവാറിന്റെ ദീർഘകാലമായുള്ള നീക്കങ്ങളുടെ തുടർച്ചയാണ് പൗരത്വ ഭേദഗതി നിയമ മെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. രാജ്യത്തെയും ജനങ്ങളെയും…

Read More

പൗരത്വ നിയമ ഭേദഗതി; സംസ്ഥാന വ്യാപക പ്രക്ഷോഭവുമായി എൽഡിഎഫും യുഡിഎഫും

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ന് യുഡിഎഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലതല പ്രതിഷേധം. ജനങ്ങളില്‍ ഭിന്നിപ്പും ഭീതിയുമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമങ്ങളെ കോണ്‍ഗ്രസും യുഡിഎഫും ചെറുക്കും. നിയമം നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. വ്യാപകമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും യുഡിഎഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം പൗരത്വ നിയമ ഭേദഗതി നിയമം 2024 പ്രാബല്യത്തിൽ വന്നതായുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിന് പിന്നാലെ ഇന്നലെ കേരളത്തിൽ…

Read More

കോഴിക്കോട്ടെ വന്യജീവി ആക്രമണം ; കൂരാച്ചുണ്ടിൽ നാളെ യുഡിഎഫ്-എൽഡിഎഫ് ഹർത്താൽ

കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ കോഴിക്കോട് കൂരാച്ചുണ്ടിൽ നാളെ യു.ഡി.എഫ്- എൽ.ഡി.എഫ് ഹർത്താൽ. കക്കയം സ്വദേശി പാലാട്ടിയിൽ എബ്രഹാം എന്ന അവറാച്ചനെയാണ് കാട്ടുപോത്ത് കുത്തിക്കൊന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളജിൽ കോണ്‍ഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാറിന്റെ നേതൃത്വത്തിലാണ് ആംബുലൻസ് തടഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കക്കയത്ത് ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. തൃശൂർ പെരിങ്ങൽകുത്തിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ച പശ്ചാത്തലത്തിൽ ചാലക്കുടിയിലും കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാണ്. എം.എൽ.എയുടെ നേതൃത്വത്തിലാണ്…

Read More

ധനസ്ഥിതി വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണം: വി.ഡി സതീശൻ

സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ധനസ്ഥിതി വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണം. കേരത്തിൽ ഗുരുതര ധന പ്രതിസന്ധി ഉണ്ടാകുമെന്ന യു.ഡി.എഫ് മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു. ശമ്പളം പോലും മുടങ്ങുന്ന ഗുരുതരമായ ധനപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം കൂപ്പുകുത്തിയിരിക്കുന്നത്. 2020 ലും 2023 ല്‍ യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. സര്‍ക്കാരിന്റെ തെറ്റായ രീതിയിലുള്ള ധനകാര്യ മാനേജ്‌മെന്റാണ് ഇതിനു കാരണമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളം ഇതുവരെ കാണാത്ത ഗുരുതര ധനപ്രതിസന്ധിയിലേക്ക് കേരളം…

Read More

‘ഇടതു മുന്നണിക്ക് ഗംഭീര ഭൂരിപക്ഷം കിട്ടുമെന്ന രീതിയിലാണ് മുന്നോട്ടു പോകുന്നത്’: പ്രചരണത്തിനിടെ മുകേഷ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രചാരണ പരിപാടികളുമായി സജീവമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. മുകേഷ്. സിനിമയുടെ ശക്തി തെരഞ്ഞെടുപ്പ് പ്രചരണത്തിലും ആവേശമാണെന്നാണ് കൊല്ലത്തെ എം മുകേഷ് എംഎഎല്‍എയുടെ അഭിപ്രായം. സ്ത്രീ വോട്ടർമാരിൽ നിന്ന് മികച്ച പ്രതികരമാണ് കിട്ടുന്നത്. ഇടതു മുന്നണിക്ക് ഗംഭീര ഭൂരിപക്ഷം കിട്ടുമെന്ന രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും റോഡ് ഷോ പ്രചരണത്തിനിടെ മുകേഷ്  പറഞ്ഞു. പ്രചരണത്തിനിടെ എല്ലാവരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും എം മുകേഷ് പറഞ്ഞു. വരും ദിവസങ്ങളിലും പ്രചാരണ പരിപാടികള്‍ കൂടുതല്‍ ഊര്‍ജിതമായി മണ്ഡലത്തില്‍…

Read More

കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ച സംഭവം: മൂന്നാറിൽ എൽഡിഎഫ് ഹർത്താൽ

മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ  ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹർത്താൽ ആചരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ സുരേഷ് കുമാറിൻറെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇന്നലെ രാത്രി 9.30നായിരുന്നു കാട്ടാന ആക്രമണം. അപകടത്തിൽ പരുക്കേറ്റ രണ്ടു പേർ മൂന്നാർ ടാറ്റാ ടീ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. എസക്കി രാജ, ഭാര്യ റജീന എന്നിവർക്കാണ് പരിക്കേറ്റത്. …

Read More

ഉപതെരഞ്ഞെടുപ്പ് ഫലം; തിരുവനന്തപുരത്ത് ബിജെപിയെ അട്ടിമറിച്ച് എൽഡിഎഫ്, മട്ടന്നൂരിൽ യുഡിഎഫ് സിറ്റിംഗ് സീറ്റ് ബിജെപിക്ക്

സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം വന്നു തുടങ്ങി. ഇന്ന് രാവിലെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഇന്നലെയാണ് വോട്ടെടുപ്പ് നടന്നത്. തിരുവനന്തപുരത്ത് രണ്ടിടങ്ങളില്‍ ബിജെപിയെ അട്ടിമറിച്ച് എല്‍ഡിഎഫ് വിജയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്ത്. വെള്ളാറില്‍ സിപിഐ സ്ഥാനാര്‍ത്ഥി പുനത്തുറ ബൈജു 153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തിരുവനന്തപുരം ഒറ്റ ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡിലും എല്‍ഡിഎഫ് ബിജെപിയെ അട്ടിമറിച്ചു. സിപിഎമ്മിന്‍റെ ഒ ശ്രീജല 60 വോട്ടിന് വിജയിച്ചു….

Read More