തരൂരിന്റെ ഭാഷ അഹങ്കാരം നിറഞ്ഞത്; രൂക്ഷ വിമര്‍ശനവുമായി ഇടത് നേതാക്കൾ

തിരുവനന്തപുരം മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടത് നേതാക്കൾ. ഇടത് സ്ഥാനാര്‍ത്ഥി പന്ന്യൻ രവീന്ദ്രൻ മത്സരിക്കുന്നത് എന്തിനെന്ന തരൂരിന്റെ ചോദ്യം അഹങ്കാരം നിറഞ്ഞെതെന്ന് സിപിഐ നേതാവും മന്ത്രിയുമായ ജിആര്‍ അനിൽ കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് ഒറ്റപ്പെട്ടു പോയ സ്ഥാനാർത്ഥിയാണ് തരൂർ. മണ്ഡലത്തിൽ വിപുലമായ പ്രചാരണമാണ് പന്ന്യൻ രവീന്ദ്രന് വേണ്ടി തലസ്ഥാനത്ത് എൽഡിഎഫ് നടത്തുന്നത്. ശശി തരൂർ ആർഎസ്എസ് മനസ്സുള്ള കോൺഗ്രസുകാരനാണ്. ഒന്നാന്തരം ആർഎസ്എസുകാരനായ കോൺഗ്രസുകാരനാണ്, വാക്കുകളിലും പ്രവർത്തിയിലും…

Read More

വോട്ടിംഗ് മെഷീനിൽ മാവേലിക്കരയിലെ ഇടത് സ്ഥാനാർത്ഥിയുടെ പേര് തെറ്റായി രേഖപ്പെടുത്തി ; പേര് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ്

മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള വോട്ടിങ് മെഷീനിൽ ഇടത് സ്ഥാനാർഥിയുടെ പേര് മാറിയെന്നു പരാതി. സിപിഐ നേതാവ് അഡ്വ. സി.എ. അരുൺകുമാർ എന്നാണ് എൽഡിഫ് സ്ഥാനാര്‍ത്ഥിയുടെ പേര്. എന്നാൽ ബാലറ്റ് യൂണിറ്റിൽ അഡ്വ. അരുൺകുമാർ സി എ എന്നാണ് രേഖപ്പെടുത്തിയത്. അഡ്വ. സി.എ. അരുൺകുമാർ എന്ന് രേഖപ്പെടുത്താനാണ് എൽഡിഎഫ് നാമനിര്‍ദ്ദേശ പത്രികയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ രീതിയിലല്ല പേര് രേഖപ്പെടുത്തിയതെന്നും അതിനാൽ ബാലറ്റ് യൂണിറ്റിൽ പേര് തിരുത്തി നൽകണം എന്നുമാണ് എൽഡിഎഫിന്റെ ആവശ്യം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്…

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതി; തെളിവുള്ളവർക്ക് കോടതിയിൽ പോകാം: രാജീവ് ചന്ദ്രശേഖർ

ലോക്സഭാ തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതി പരാജയഭീതി കൊണ്ടെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. എന്തെങ്കിലും തെളിവുള്ളവർക്ക് കോടതിയിൽ പോകാം. വികസന അജണ്ട പറയുന്ന തന്നെ അധിക്ഷേപിക്കാനാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ശ്രമമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം മറച്ചുവെച്ചെന്ന് കാണിച്ച് യുഡിഎഫും എൽഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിന്  പിന്നാലെയാണ് എൻഡിഎ സ്ഥാനാ‍ര്‍ത്ഥിയുടെ പ്രതികരണം.  

Read More

പെരുമാറ്റച്ചട്ടം ലംഘിച്ചു; തോമസ് ഐസക്കിന് വരണാധികാരിയുടെ താക്കീത്

കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിന് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. സര്‍ക്കാര്‍ പരിപാടികളില്‍ ഇനി പങ്കെടുക്കരുതെന്ന് തോമസ് ഐസക്കിന് നിര്‍ദേശം നല്‍കി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടര്‍ താക്കീത് നല്‍കിയത്. ഇടത് സ്ഥാനാര്‍ഥി ചട്ടലംഘനം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തോമസ് ഐസക്ക് ഗുരുതരമായ ചട്ടലംഘനങ്ങള്‍ നടത്തുന്നു, ഭരണ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ പരിപാടികളിലടക്കം പങ്കെടുക്കുന്നു, കുടുംബശ്രീ…

Read More

വി. മുരളീധരന്റെ ഫ്‌ലക്‌സിൽ വിഗ്രഹത്തിന്റെ ചിത്രം; പരാതി നൽകി എൽഡിഎഫ്

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ കേന്ദ്രമന്ത്രി കൂടിയായ ബിജെപി സ്ഥാനാർഥി വി. മുരളീധരനെതിരെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ഇടതു മുന്നണി. വി.മുരളീധരൻ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്‌ലക്‌സ് ബോർഡിൽ വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചതായാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി. ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ച് ഫ്‌ലക്‌സുകൾ സ്ഥാപിച്ചത്. പ്രധാനമന്ത്രിയുടെയും സ്ഥാനാർഥിയുടെയും ചിത്രത്തോടൊപ്പം ആണ് വിഗ്രഹത്തിന്റെ ചിത്രവും പ്രദർശിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാ സെക്രട്ടിയുടെ ചുമതലയുള്ള സി. ജയൻ ബാബു നൽകിയ പരാതിയിൽ…

Read More

തുടർച്ചയായി പെരുമാറ്റ ചട്ടം ലംഘിക്കുന്നു; ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ എൽഡിഎഫ് പരാതി

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തുടർച്ചയായി പെരുമാറ്റ ചട്ടം ലംഘിക്കുന്നുവെന്ന് ആരോപണം. കേന്ദ്രമന്ത്രിയെന്ന പദവി ഉപയോഗിച്ച് പൊതുപരിപാടികൾ സംഘടിപ്പിച്ച് വോട്ടുതേടുകയാണ് രാജീവ് ചന്ദ്രേഖര്‍ എന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ കുറ്റപ്പെടുത്തി.  ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫ് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇടതുമുന്നണി തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് എം വിജയകുമാര്‍ ഇക്കാര്യം…

Read More

അപകീര്‍ത്തികരവും അവാസ്തവവുമായ പ്രസ്താവന; ഇ.പി ജയരാജനെതിരെ വക്കീൽ നോട്ടിസ് അയച്ച് വി.ഡി സതീശൻ

അപകീര്‍ത്തികരവും അവാസ്തവവുമായ പ്രസ്താവന നടത്തിയതായി ആരോപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വക്കീല്‍ നോട്ടിസ് അയച്ചു. മാര്‍ച്ച് 20ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇ.പി.ജയരാജന്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി.നായര്‍ മുഖേനയാണ് നോട്ടിസ് അയച്ചത്. അപകീര്‍ത്തികരവും അവാസ്തവവും വ്യാജവുമായ പ്രസ്താവന ഏഴു ദിവസത്തിനകം പിന്‍വലിച്ച് ഇ.പി.ജയരാജന്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടിസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വി.ഡി.സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നാണ്…

Read More

കോട്ടയത്ത് എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ പരിപാടിയിൽ പങ്കെടുത്തു; എൻ.എസ്.എസ്. നേതാവിനെതിരേ നടപടി

കോട്ടയത്ത് എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റിനെതിരേ നടപടി. മീനച്ചിൽ എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായരെയാണ് പുറത്താക്കിയത്. പകരം വൈസ് പ്രസിഡന്റിന് ചുമതല നൽകി. തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്തതിന് പിന്നാലെ അംഗങ്ങൾക്കിടയിൽ അഭിപ്രായഭിന്നതകൾ ഉടലെടുത്തു. ഇതിന് പിന്നാലെ താലൂക്ക് യൂണിയന്റെ 13 അംഗങ്ങളെ ചങ്ങനാശ്ശേരിയിലേക്ക് വിളിച്ചുവരുത്തി എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി സുകുമാരൻ നയർ…

Read More