സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തെരെഞ്ഞെടുപ്പിൽ തിരിച്ചടിച്ചെന്ന് എൻസിപി

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തെരെഞ്ഞെടുപ്പിൽ തിരിച്ചടിച്ചെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനത്ത് സാമ്പത്തിക ഉപരോധം ഏർപെടുത്തിയെന്ന് വിമര്‍ശിച്ച അദ്ദേഹം പ്രതിപക്ഷത്തിൻ്റെ റോൾ മാധ്യമങ്ങൾ എടുത്തുവെന്നും മാധ്യമങ്ങൾക്ക് ഇടതുപക്ഷവിരുദ്ധ നിലപാടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിൻ്റെ കാരണം എന്താണെന്ന് സർക്കാർ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതിൽ സർക്കാരിന് പോരായ്മയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ എൻസിപിക്ക് അവകാശമുണ്ട്. കഴിഞ്ഞ 40 വർഷമായി എൻസിപി…

Read More

തിരഞ്ഞെടുപ്പ് കഴിഞ്ഞ് പൊടിതട്ടി പോവരുത്, പരാജയം പരിശോധിക്കണം; സർക്കാരിനോട് ജനങ്ങൾക്ക് അതൃപ്തിയെന്ന് സി ദിവാകരൻ

തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടായതിന് പിന്നാലെ രൂക്ഷ വിമർശനവുമായി സി.പി.ഐ നേതാവ് സി. ദിവാകരൻ. കേരളത്തിൽ സർക്കാരിനെതിരെ ജനങ്ങൾക്ക് അസംതൃപ്തിയുണ്ട്. സംസ്ഥാനത്ത് ബി.ജെ.പി തള്ളിക്കളയാൻ പറ്റാത്ത രാഷ്ട്രീയ ശക്തിയായി വളർന്നെന്നും സി. ദിവാകരൻ പറഞ്ഞു. അതിന്റെ അപകടം ഇടതുപക്ഷം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെൻഷൻ, സാമ്പത്തിക പ്രതിസന്ധി, തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ കൊടുക്കാത്തത്, സർക്കാർ ജീവനക്കാരുടെ പ്രശ്‌നങ്ങൾ എല്ലാം തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു. പെൻഷൻ കൊടുത്തതും സർക്കാർ ജീവനക്കാരുടെ പ്രശ്‌നം പരിഹരിച്ചതും വൈകി. സർക്കാരിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു,…

Read More

‘ബിജെപി ജയിച്ചാൽ ഉത്തരവാദിത്തം യുഡിഎഫിന്’; എൽഡിഎഫിന് കണ്ണഞ്ചിപ്പിക്കുന്ന ജയമുണ്ടാകുമെന്ന് എ.കെ.ബാലൻ

എൽഡിഎഫിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണഞ്ചിപ്പിക്കുന്ന ജയമുണ്ടാകുമെന്ന് എ.കെ.ബാലൻ. എല്ലാ സീറ്റുകളും ഇന്ത്യാ സഖ്യത്തിന് ലഭിക്കും. കേരളത്തിൽ ബിജെപി മുന്നേറ്റമെന്നത് പച്ചനുണയാണ്. ബിജെപി ജയിച്ചാൽ അതിന്റെ ഉത്തരവാദിത്തം യുഡിഎഫിന് ആയിരിക്കുമെന്നും എ.കെ.ബാലൻ പറഞ്ഞു. ‘എക്‌സിറ്റ് പോൾ വിശ്വാസ്യയോഗ്യമല്ല. 2004ൽ എൻഡിഎ അധികാരത്തിൽ എത്തുമെന്ന് പറഞ്ഞു. എന്നാൽ യുപിഎ അധികാരത്തിൽ വന്നു. 2019ലെ മോദി തരംഗം ഇത്തവണ ഇല്ല. ഇത്തവണ മോദി വിരുദ്ധ വികാരമായിരിക്കും. വിഷലിപ്തമായ പ്രചാരണം ആണ് മോദി നടത്തിയത്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചു. ഈ ഘടകങ്ങളെല്ലാം…

Read More

കൊൽക്കത്ത ഹൈക്കോടതിവിധി: മതത്തിൻ്റെ പേരിൽ സംവരണം നടപ്പിലാക്കിയവർക്കുള്ള തിരിച്ചടിയെന്ന് കെ.സുരേന്ദ്രൻ

മതത്തിൻ്റെ പേരിൽ ബംഗാളിലെ തൃണമൂൽ സർക്കാർ നടപ്പിലാക്കിയ സംവരണം കൽക്കത്ത ഹൈക്കോടതി എടുത്ത് കളഞ്ഞത് സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതപരമായ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന കോടതിയുടെ നിലപാട് ഇന്ത്യ സഖ്യത്തിനേറ്റ കനത്ത തിരിച്ചടിയാണ്. സംവരണം ഹിന്ദുക്കളിലെ പിന്നാക്ക ജാതിക്കാർക്ക് മാത്രമുള്ളതാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സംവരണം ഹിന്ദുക്കളിലെ പിന്നാക്ക ജാതിക്കാർക്ക് മാത്രമുള്ളതാണ്. ന്യായമായും ഒബിസി/എസ്സിഎസ്ടി വിഭാഗത്തിന് ലഭിക്കേണ്ട ഈ സംവരണത്തിൽ അനാവശ്യമായി മുസ്ലിം സമുദായത്തെ കൂടി കൂട്ടിച്ചേർത്ത് ഇരു വിഭാഗങ്ങളെയും അതിലുപരി ഭരണഘടനയെയും വഞ്ചിക്കുകയാണ് മമത…

Read More

‘തീക്കൊള്ളി കൊണ്ടാണ് എല്‍.ഡി.എഫ് തലചൊറിയുന്നത്’; മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പേര് മാറ്റി മാര്‍ക്‌സ്  സംഘികള്‍ എന്നാക്കണം: എം.കെ മുനീര്‍

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പേര് മാറ്റി മാര്‍ക്‌സ് സംഘികള്‍ എന്നാക്കണമെന്ന് ലീഗ് നേതാവ് എം.കെ മുനീര്‍ എം.എല്‍.എ. തീക്കൊള്ളി കൊണ്ടാണ് എല്‍.ഡി.എഫ് തലചൊറിയുന്നത്. വടകരയില്‍ ഷാഫിക്കെതിരെ എല്‍.ഡി.എഫ് നടത്തിയത് ആശാസ്യകരമല്ലാത്ത പ്രചാരണമാണെന്നും എം.കെ മുനീര്‍ പറഞ്ഞു. വടകരയില്‍ ഷാഫിക്കെതിരേ നടന്ന കാഫിര്‍ വിവാദത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ റൂറല്‍ എസ്.പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.കെ മുനീര്‍. കാഫിര്‍ വിവാദ ആരോപണം വന്നപ്പോള്‍ തന്നെ അത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്തിനാണ് സൈബര്‍ വിങ്ങിനെ പോലീസ് തീറ്റിപ്പോറ്റുന്നത്…

Read More

സമസ്ത മുഖപത്രത്തിലെ എൽഡിഎഫ് പരസ്യം ; വിശദീകരണവുമായി എംഡി ഹമീദ് ഫൈസി അമ്പലക്കടവ്

സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ എല്‍ഡിഎഫ് പരസ്യത്തില്‍ വിശദീകരണവുമായി പത്രം എംഡി ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത്.സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കാനുള്ള ശത്രുക്കളുടെ ചതിക്കുഴിയില്‍ പ്രവര്‍ത്തകര്‍ വീഴരുത്.പത്രത്തിന്റെ പൊതുമുഖം നിലനിര്‍ത്താനാണ് മുന്നണികളുടെ പരസ്യം നല്‍കാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് പരസ്യം ബുക്ക് ചെയ്തത് യുഡിഎഫിനെ അറിയിച്ചിരുന്നു.എന്നാല്‍ യുഡിഎഫ് പരസ്യം തന്നില്ല.ഇതാണ് തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണം.ചിലര്‍ സുപ്രഭാതത്തിനെതിരെ വിഷം തുപ്പി നടക്കുന്നു.ഇതു കൊണ്ട് സമസ്തയെയും സുപ്രഭാതത്തേയും തകര്‍ക്കാന്‍ ആവില്ല. ലീഗിനും സമസ്തയക്കും ഇടയില്‍ വിഭാഗീയത വളര്‍ത്താന്‍ സാധിച്ചേക്കും..അത് ആരുടെ താല്‍പര്യമാണെന്ന് ഓരോരുത്തരും തിരിച്ചറിയണമെന്നും…

Read More

‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും’; ഇ പി ജയരാജനെതിരെയുള്ള ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെയുള്ള ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇ പി ജയരാജനെതിരെയുള്ള ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി പി എമ്മിനെയും എൽ ഡി എഫിനെയും ഉന്നം വെച്ചുള്ളതാണ് ഇപിക്കെതിരെയുള്ള ആക്രമണങ്ങൾ. ജയരാജൻ എല്ലാവരുമായി സൗഹൃദം സ്ഥാപിക്കുന്നയാളാണെന്നും ജയരാജൻ ബന്ധം സ്ഥാപിക്കുമ്പോൾ ജാഗ്രത പാലിക്കാറില്ലെന്ന് മുൻപ് തെളിഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും. കളങ്കിതരുമായുള്ള സൗഹൃദത്തിൽ ഇ പി…

Read More

വ്യക്തിഹത്യ ഇവിടെ മാത്രമല്ല, എല്ലായിടത്തും ഉണ്ടായിട്ടുണ്ട്; ജനങ്ങൾ കൂടുതലായി എൽഡിഎഫിനോട് അടുക്കുന്നുവെന്ന് ശൈലജ

ജനങ്ങൾ കൂടുതലായി എൽഡിഎഫിനോട് അടുക്കുന്നുവെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ. എല്ലായിടത്തും വമ്പിച്ച ജനക്കൂട്ടം സ്ഥാനാർത്ഥിയെ കാണാൻ എത്തിച്ചേരുന്നു. വ്യക്തിഹത്യ ഇവിടെ മാത്രമല്ല, എല്ലായിടത്തും ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയ കെകെ ശൈലജ അതിൽ നിയമനടപടി തുടരുമെന്നും പറഞ്ഞു. കൂത്തുപറമ്പിൽ സംസാരിക്കുകയായിരുന്നു കെകെ ശൈലജ.  അതേസമയം, സൈബര്‍ ആക്രമണമെന്ന ആരോപണത്തില്‍ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ വക്കീൽ നോട്ടീസ് അയച്ചിരുന്നു. സൈബർ അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. യുഡിഎഫ് പ്രവര്‍ത്തകര്‍…

Read More

ആശയത്തിന്‍റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്; എൽഡിഎഫ് പ്രവർത്തകരും കുടുംബാംഗങ്ങൾ: രാഹുൽ ഗാന്ധി

ആശയത്തിന്‍റെ കാര്യത്തിൽ എൽ ഡി എഫിനോട് അഭിപ്രായ വ്യത്യാസമുണ്ടെന്ന് രാഹുൽ ഗാന്ധി. ആശയത്തിന്‍റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എൽ ഡി എഫ് പ്രവർത്തകരും കുടുംബാംഗങ്ങൾ ആണെന്നും രാഹുൽ പറ‍ഞ്ഞു. വയനാട് ലോക്സഭ മണ്ഡലത്തിൽ വോട്ട് തേടി മലപ്പുറം മമ്പാട് നടത്തിയ റോഡ് ഷോക്കിടെയാണ് യു ഡി എഫ് സ്ഥാനാർഥി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവും രാഹുൽ ഗാന്ധി നടത്തി. പ്രധാനമന്ത്രി രാജ്യത്തിന്റെ അടിത്തറ തകർക്കാൻ ശ്രമിക്കുകയാണെന്നാണ് രാഹുൽ പറഞ്ഞത്. രാജ്യത്തിന്‍റെ അടിത്തറ ഭരണഘടനയാണ്….

Read More

പി.ഡി.പി പിന്തുണ ഇടതുമുന്നണിക്ക്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് പിന്തുണ നൽകാൻ ​കൊച്ചിയിൽ ചേർന്ന പി.ഡി.പി നേതൃയോഗം തീരുമാനിച്ചു. തീരുമാനത്തിന് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി അംഗീകാരം നല്‍കി. തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പി.ഡി.പി അറിയിച്ചു.

Read More