ചേലക്കരയിലെ ജനങ്ങൾ ഇടതുപക്ഷ മുന്നണിക്കൊപ്പം; സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തിരേഖപ്പെടുത്തുന്നു: എ.സി മൊയ്‌ദീൻ

ഇടതുപക്ഷ മുന്നണി സർക്കാരിനെതിരായ പൊതുവികാരമുണ്ടെന്നും അത് യുഡിഎഫ് വോട്ടാക്കി മാറ്റുമെന്ന പ്രചരണവേലയൊക്കെ തള്ളികളഞ്ഞ് ചേലക്കരയിലെ ജനങ്ങൾ ഇടതുപക്ഷ മുന്നണിക്കൊപ്പമാണെന്ന് മുൻമന്ത്രി എ.സി മൊയ്‌ദീൻ. ഈ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തിരേഖപ്പെടുത്തുന്നു എന്നാണ് ഇതുവരെ എത്തിയ വോട്ടിങ് സൂചിപ്പിക്കുന്നത്. ഇതുവരെ വോട്ടെണ്ണിയ എല്ലാ റൗണ്ടിലും ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർഥി യു.ആർ പ്രദീപ് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

Read More

‘ഞാൻ എൽഡിഎഫ് നിലപാട് ശരിയെന്ന് കരുതുന്ന ആൾ; ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ വിലയിരുത്തലായി കാണാൻ കഴിയില്ല’: വെള്ളാപ്പള്ളി നടേശൻ

ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ വിലയിരുത്തലായി കാണാൻ കഴിയില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ ഇപ്പോഴും എൽഡിഎഫിന്റെ നിലപാട് ശരിയാണെന്ന് കരുതുന്നയാളാണ്. ഇടതു സർക്കാറിന്റെ ഐശ്വര്യമാണ് എൻഡിഎ എന്നും കരുതുന്നു. എൻഡിഎ മുന്നണിയിൽ പാർട്ടികൾ തമ്മിൽ കൂട്ടയടിയാണ്. യുഡിഎഫ് തന്നെ ജയിലിൽ അടക്കാനാണ് നോക്കിയിട്ടുള്ളതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.  വഖഫ് വിഷയത്തിൽ സർക്കാർ ഒരു വിഭാഗത്തിന് അനുകൂലമായി നിൽക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാൽ അതിനെ തെറ്റ് പറയാൻ കഴിയില്ല. മതാധിപത്യ നിലപാട് സ്വീകരിക്കുന്നതായും പണാധിപത്യ നിലപാട് സ്വീകരിക്കുന്നതായും ആക്ഷേപം…

Read More

ചേലക്കരയിൽ വിജയം ഉറപ്പിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി; ഇത് ചെങ്കോട്ടയെന്ന് പ്രതികരണവുമായി കെ രാധാകൃഷ്ണൻ ജനങ്ങൾക്ക് നന്ദി പറഞ്ഞ് യു ആർ പ്രദീപ്

ചേലക്കര ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ പ്രതികരണവുമായി സിപിഎം നേതാവ് കെ രാധാകൃഷ്ണൻ. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വമ്പൻ കുതിപ്പ് നടത്തുമ്പോൾ ചെങ്കോട്ടയാണീ ചേലക്കര എന്നാണ് കെ രാധാകൃഷ്ണൻ ഫേസ്ബുക്കില്‍ കുറിച്ചത്.  അതേസമയം ചേലക്കരയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്‍റെ മുന്നേറ്റം. പ്രദീപിന്‍റെ ഭൂരിപക്ഷം 10,000 കടക്കുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പുകൾ…

Read More

വയനാടിനോടുള്ള കേന്ദ്ര അവഗണന: ഡിസംബ‍ർ അഞ്ചിന് സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക് എൽഡിഎഫ്

വയനാട് കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക് എൽഡിഎഫ് നീങ്ങുന്നു. ഡിസംബർ അഞ്ചാം തീയതി സംസ്ഥാനം ഒട്ടാകെ സമരം നടത്താനാണ് തീരുമാനം. രാജ്ഭവന് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കും. ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിസംബർ 2ന്   മേപ്പാടിയിൽ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയും തീർക്കും

Read More

മുണ്ടക്കെ-ചൂരൽമല ദുരന്തം: കേന്ദ്രത്തിന്‍റെ അധിക ധനസഹായത്തിന്‍റെ പേരിൽ ഇന്ത്യ സഖ്യം വ്യാജ പ്രചാരണം നടത്തുന്നു: മുരളീധരൻ

വയനാട് ദുരന്തബാധിതർക്കുള്ള കേന്ദ്രത്തിന്‍റെ  അധിക ധനസഹായത്തിന്‍റെ  പേരിൽ ‘ഇന്ത്യ സഖ്യം ‘ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.  അധികധനസഹായം നല്‍കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും മുൻകേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി  മുന്നേറ്റത്തിന് തടയിടാം എന്ന പ്രതീക്ഷയിലുള്ള ഹര്‍ത്താല്‍ നാടകമാണ് വയനാട്ടില്‍ നടത്തുന്നതെന്നും അദ്ദേഹം  ആരോപിച്ചു.  മുണ്ടക്കെ-ചൂരൽമല ദുരന്തത്തിൽ കേന്ദ്രത്തിന് ദുരന്താനന്തര വിലയിരുത്തൽ (PDNA) റിപ്പോർട്ട് നൽകിയോ എന്ന് സിപിഎം പറയണം. റവന്യൂമന്ത്രി ഇക്കാര്യം മിണ്ടുന്നില്ല….

Read More

ഉരുൾപൊട്ടൽ ദുരന്തം; വയനാട്ടിൽ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താൽ ആരംഭിച്ചു

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ വയനാട്ടിൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരു മുന്നണികളുടെയും ആഹ്വാനം. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാർച്ച് നടത്തും. കൽപ്പറ്റ നഗരത്തിൽ അടക്കം എൽഡിഎഫിന്‍റെ പ്രതിഷേധ പ്രകടനവും നടക്കും. ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് യുഡിഎഫ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉൾപ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരെയാണ്…

Read More

ചേലക്കരയിൽ ചട്ടംലംഘിച്ച് പിവി അൻവർ എം.എൽ.എയുടെ വാർത്താ സമ്മേളനം ; വിലക്കി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ , എൽഡിഎഫ് പണവും മദ്യവും ഒഴുക്കുന്നുവെന്ന് പിവി അൻവർ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അൻവർ എംഎൽഎയുടെ വാർത്താസമ്മേളനം. താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അൻവർ വാർത്താസമ്മേളനവുമായി മുന്നോട്ട് വന്നത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനം തുടരുന്നതിനിടെ പി.വി.അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥരോട് അൻവർ തർക്കിച്ചു. തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങി. എന്തിനാണ് പിണറായി ഭയക്കുന്നതെന്ന് അൻവർ വാർത്താസമ്മേളനത്തിൽ…

Read More

1000 കുടുംബങ്ങൾക്ക് വീട് നൽകുമെന്ന പ്രഖ്യാപനം; അൻവറിനും ഡിഎംകെ സ്ഥാനാർത്ഥിക്കുമെതിരെ പരാതി നല്‍കി എല്‍ഡിഎഫ്

പിവി അൻവറിനും ഡിഎംകെ സ്ഥാനാർത്ഥിക്കുമെതിരെ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്. 1000 കുടുംബങ്ങൾക്ക് വീട്  നൽകുമെന്ന പ്രഖ്യാപനത്തിനെതിരെ എൽഡിഎഫ് മണ്ഡലം സെക്രട്ടറി എസി മൊയ്തീൻ ആണ് പരാതി നൽകിയത്. ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനവും അഴിമതിയും എന്നാണ് പരാതിയിൽ പറയുന്നത്. വാഗ്ദാനം നൽകി വോട്ട് തേടുന്നത് നിയമവിരുദ്ധമെന്നും എൽഡിഎഫിൻ്റെ പരാതിയിലുണ്ട്.

Read More

സരിനെ പോലെ അല്ല സന്ദീപ്; പാർട്ടിയിലെടുക്കുക എളുപ്പമല്ലെന്ന് ഗോവിന്ദൻ: സന്ദീപ് ഇപ്പോഴും ബിജെപി പ്രവർത്തകനെന്ന് ടി.പി രാമകൃഷ്ണൻ

ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സന്ദീപ് വാര്യരെ വീണ്ടും സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എൽഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനും. സന്ദീപ് ഇപ്പോഴും ബിജെപി പ്രവർത്തകനാണെന്നും ഇടതു നയം അംഗീകരിച്ചാൽ സ്വീകരിക്കുമെന്നം ടിപി രാമകൃഷ്ണൻ പറഞ്ഞു. സരിനെ പോലെ അല്ല സന്ദീപ്. സരിൻ ഇടതു നയം അംഗീകരിച്ചു വന്നയാളാണ്. ഇടത് നയം അംഗീകരിക്കുന്ന ആരെയും സ്വീകരിക്കും. അത്തരത്തിൽ നയം മാറ്റി വരാൻ തയ്യാറായാൽ സന്ദീപിനെയും സ്വീകരിക്കും. പാർട്ടിയുടെ ദേശീയ നയം ചർച്ച ചെയ്യുന്നതേയുള്ളൂ. പ്രസിദ്ധീകരിക്കുക…

Read More

കോണ്‍ഗ്രസ് ചതിയന്മാരുടെ പാര്‍ട്ടി, കെ മുരളീധരന്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന് എ കെ ബാലന്‍

കെ മുരളീധരന്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. കോണ്‍ഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് മുരളീധരന്‍ തെളിയിക്കണം. മുരളീധരന്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കണം. കോണ്‍ഗ്രസ് ചതിയന്മാരുടെ പാര്‍ട്ടിയാണെന്ന് കെ കരുണാകരന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മകനും അതേ അനുഭവമാണ് വന്നിരിക്കുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് എടുക്കണമെന്നാണ് ബഹുമാനപ്പെട്ട മുരളീധരനോട് അഭ്യര്‍ത്ഥിക്കാനുള്ളത്. കോണ്‍ഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് ഒരു ഘട്ടത്തില്‍ ഡിഐസി വഴി അദ്ദേഹം തെളിയിച്ചതാണ്. പക്ഷെ ഏതാണ്ട്…

Read More