
വാർത്തകൾ ഒറ്റനോട്ടത്തിൽ
കാനയിൽ വീണ് മൂന്നുവയസുകാരന് പരിക്കേറ്റ സംഭവത്തിൽ കൊച്ചിയിൽ അതിരുവിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. അഞ്ചു വയസുകാരനെ ഉടുപ്പിടീക്കാതെ നിലത്ത് കിടത്തിയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. കൊച്ചി നഗരസഭയുടെ പരിധിയിലുള്ള ഓടയിൽ മൂന്നുവയസുകാരൻ വീണ സംഭവത്തിൽ കോർപറേഷൻ മാർച്ചിനു ശേഷമായിരുന്നു യൂത്ത്കോൺഗ്രസിന്റെ ഇത്തരത്തിലുള്ള പ്രതിഷേധം. കോർപറേഷന്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് ഇങ്ങനെയൊരു സമരമെന്നായിരുന്നു സമരത്തിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തു നിന്നുളള ന്യായീകരണം. മാത്രവുമല്ല, കുട്ടിയുടെ അമ്മ കോൺഗ്രസ് പ്രവർത്തകയാണെന്നും അവരുടെ മടിയിലാണ് കുട്ടിയെ കിടത്തിയിട്ടുള്ളതെന്നും സമരക്കാർ വ്യക്തമാക്കി. ………………………………