
സോളാർ സമരം ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായിരുന്നില്ല; ആരോപണം നിഷേധിച്ച് പ്രേമചന്ദ്രൻ
സോളാർ അഴിമതിയിൽ എൽ.ഡി.എഫ്. നടത്തിയ സമരം ഒത്തുതീർപ്പാക്കാൻ ഇടത് പ്രതിനിധിയായി യു.ഡി.എഫ്. നേതാക്കളുമായി ചർച്ചനടത്തിയെന്ന മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് ആർ.എസ്.പി. നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫ്. യോഗം അങ്ങനെ തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും യു.ഡി.എഫ്. നേതൃത്വവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സെക്രട്ടേറിയറ്റ് നടയിൽ പ്രസംഗിച്ചുനിൽക്കുമ്പോഴാണ് സമരം അവസാനിപ്പിച്ചത് താനറിയുന്നത്. സെക്രട്ടേറിയറ്റിന്റെ തെക്കേ ഗേറ്റിൽ മുഖ്യമന്ത്രിയുടെ രാജിയില്ലാതെ…