
‘ആര് തെറ്റ് ചെയ്താലും സംരക്ഷിക്കില്ല, കടുത്ത നടപടിക്ക് വിധേയമാക്കും’: എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍
അജിത് കുമാര്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കില്‍ അതെന്താണെന്നാണ് പരിശോധിക്കേണ്ട പ്രധാന വിഷയമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പി വി അന്‍വര്‍ നല്‍കിയ പരാതിയില്‍, തൃശൂരിലെ പൂരവുമായി ബന്ധപ്പെട്ട പരാതിയും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കി തീരുമാനിക്കേണ്ടതാണെന്നും അത്തരം നടപടികള്‍ ആഭ്യന്തര വകുപ്പില്‍ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വരുന്ന മുറക്ക് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു കാരണവശാലും അവരെ സംരക്ഷിക്കില്ല. കടുത്ത നടപടിക്ക് വിധേയമാക്കും. ഈ നിലപാടിന് എല്‍ഡിഎഫ് പൂര്‍ണ പിന്തുണ നല്‍കുമെന്നും…