എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻറെ അകമ്പടി വാഹനത്തിൽ ആയുധങ്ങൾ; ദൃശ്യങ്ങൾ പുറത്ത് വിട്ട് യുഡിഎഫ്

ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻറെ അകമ്പടി വാഹനത്തിൽ നിന്നും വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. ആയുധങ്ങൾ വാഹനത്തിൽ നിന്നും എടുത്തു മാറ്റുന്നതിൻറെ സിസിടിവി ദൃശ്യങ്ങളും യുഡിഎഫ് പുറത്തുവിട്ടു. ഇന്നലെ വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന വാഹനവ്യൂഹത്തിലായിരുന്നു ആയുധങ്ങൾ ഉണ്ടായിരുന്നതെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. ചേലക്കര മണ്ഡലത്തിൽ ആയുധങ്ങളുമായി പോകുന്ന വാഹനത്തിൻറെ സിസിടിവി ദൃശ്യങ്ങളാണ് യുഡിഎഫ് പുറത്തുവിട്ടത്. വാഹനത്തിൽ നിന്നും ഇറങ്ങിയ ഒരാൾ ആയുധങ്ങൾ പുറത്തേക്ക് മാറ്റുന്നത് വീഡിയോയിൽ കാണാം. അതേസമയം, പ്രചാരണ…

Read More

വ്യാജപ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നു; ഷാഫി പറമ്പിലിനെതിരെ കെ.കെ.ശൈലജ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

വ്യാജപ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് വടകര പാർലമെന്റ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ അറിവോടെയാണ് തനിക്കെതിരെയുള്ള സൈബർ ആക്രമണം നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു. കെ.കെ ശൈലജയുടെ ഫോട്ടോകൾ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാപകമായി വ്യാജ പ്രചരണം നടത്തുന്നു. വ്യാജ പ്രചരണവുമായി ബന്ധപ്പെട്ട പരാതി പോലീസിന് സമർപ്പിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപിക്കുന്നുണ്ട്. മതപണ്ഡിതൻ എ. പി. അബൂബക്കർ മുസ്ലിയാരുടെ വ്യാജ…

Read More

ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിന് വക്കീൽ നോട്ടീസ് അയച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്

ഇടുക്കിയിലെ എല്‍ഡിഎഫ് ലോക്സഭ സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജിനെതിരെ സിറ്റിങ് എംപിയും കോണ്‍ഗ്രസ് നേതാവുമായ ഡീൻ കുര്യാക്കോസ് വക്കീല്‍ നോട്ടീസയച്ചു. പൗരത്വ ഭേദഗതി നിയമത്തെ അനകൂലിച്ച് ഡീന്‍ വോട്ടു ചെയ്തു എന്നാരോപിച്ച് ജോയ്സ് ജോര്‍ജ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി ഡീന്‍ കുര്യാക്കോസ് വക്കീല്‍ നോട്ടീസയച്ചത്. ജോയ്സ് ജോര്‍ജിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ആരോപണങ്ങള്‍ പിന്‍വലിച്ച് 15ദിവസത്തിനുള്ളില്‍ മാപ്പുപറയണമെന്നാണ് നോട്ടീസില്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടിരിക്കുന്നത്. മാപ്പു പറയാൻ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ, പ്രഖ്യാപനം നടത്തി ജോസ് കെ മാണി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗം. കോട്ടയത്ത് തോമസ് ചാഴികാടനായിരിക്കും എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയെന്ന് ജോസ് കെ മാണിയാണ് പ്രഖ്യാപിച്ചത്. പാർട്ടി നേതൃയോഗങ്ങൾക്ക് ശേഷമാണ് ജോസ് കെ മാണി ചാഴികാടന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. വികസന കാര്യങ്ങളിൽ ഒന്നാമനാണ് തോമസ് ചാഴികാടനെന്ന് ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. 1991ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സഹോദരന്‍ ബാബു ചാഴിക്കാടന്‍ ഇടിമിന്നലേറ്റ് മരിച്ചതിനെ തുടര്‍ന്ന് സഹോദരനായ…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ വാഹന പര്യടനം ഇന്ന്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ വാഹനപര്യടനം ഇന്ന് ആരംഭിക്കും. മണർകാട് പൊടിമറ്റത്ത് നിന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പര്യടനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ പങ്കെടുക്കുന്ന വികസന സദസ്സുകൾ പുതുപ്പള്ളിയിൽ തുടരുകയാണ്.മുഖ്യമന്ത്രി ഇന്നലെ എത്തിയത് എൽഡിഎഫ് ക്യാമ്പിൽ ആവേശം വർധിപ്പിച്ചിട്ടുണ്ട്. രണ്ടുദിവസം കൂടി മുഖ്യമന്ത്രിയുടെ പരിപാടികൾ മണ്ഡലത്തിൽ ഉണ്ടാകും. അതേസമയം യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ മണ്ഡല പര്യടനം തുടരുകയാണ്. എൻഡിഎ സ്ഥാനാർഥി ലീജിൻലാൽ വരുംദിവസങ്ങളിൽ വാഹനപര്യടനത്തിലേക്ക് കടക്കും.ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ…

Read More

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ്; എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് 17 ന് നാമനിര്‍ദേശ പത്രിക നല്‍കും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് ഈ മാസം 17 ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്ന് കോട്ടയത്ത് വച്ച് ജെയ്ക്കിന്റെ സ്ഥാനാർത്ഥിത്വം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇത് മൂന്നാം തവണയാണ് ജെയ്ക്ക് പുതുപ്പള്ളിയിൽ നിന്ന് ജനവിധി തേടുന്നത്. പുതുപ്പള്ളിയില്‍ രണ്ടു ഘട്ടങ്ങളിലായി മുഖ്യമന്ത്രിയും പ്രചാരണത്തിനെത്തുമെന്നാണ് വിവരം. സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. പ്രചാരണ രീതികളും എന്തൊക്കെ കാര്യങ്ങള്‍ പ്രചരണത്തില്‍ ചര്‍ച്ച ചെയ്യണമെന്നുളള വിഷയങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്തു. 16ന് എല്‍ ഡി…

Read More