
‘അസമികളാവാൻ ബഹുഭാര്യത്വം ഉപേക്ഷിക്കണം’: മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് നിര്‍ദേശവുമായി ഹിമന്ത ബിശ്വ
അസമിലെ ബംഗ്ലാദേശ് മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് നിര്‍ദേശവുമായി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. അസമികളായി അംഗീകരിക്കണമെങ്കില്‍ ബഹുഭാര്യത്വം ഉപേക്ഷിക്കണമെന്നും രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഹുഭാര്യത്വമടക്കം അസമിന്റെ സംസ്‌കാരമല്ലെന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പാടില്ലെന്നും ഹിമാന്ത ബിശ്വ ശര്‍മ ചൂണ്ടിക്കാട്ടി. കുട്ടികളെ മദ്രസയില്‍ പഠിക്കാന്‍ അയക്കുന്നതിന് പകരം ഡോകടര്‍മാരും എന്‍ജിനിയര്‍മാരുമാവാന്‍ പഠിപ്പിക്കണം. കുട്ടികളെ സ്‌കൂളിലേക്കയക്കണമെന്നും പിതാവിന്റെ സ്വത്തവകാശം കുട്ടികള്‍ക്ക് നല്‍കണമെന്നും ഹിമന്ത ബിശ്വ ശര്‍മ നിര്‍ദേശിച്ചു. അസം ജനതയുടെ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ ബംഗാളി കുടിയേറ്റ…