
ട്വിറ്ററിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി മെറ്റയും
പകുതിയോളം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടതിനു പിന്നാലെ ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും കൂട്ടപിരിച്ചുവിടലിനു ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ ആഴ്ചയിൽ മെറ്റയിൽ വൻ പിരിച്ചുവിടൽ നടക്കുമെന്നും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടൽ ബാധിക്കുമെന്നും രാജ്യാന്തര മാധ്യമം വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ചയ്ക്കു മുൻപായി പിരിച്ചുവിടൽ പ്രഖ്യാപിക്കുമെന്നും എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ മെറ്റ വിസമ്മതിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ഇതിനകം സ്റ്റോക്ക് മാർക്കറ്റ് മൂല്യത്തിൽ അര ട്രില്യൺ ഡോളറിലധികം നഷ്ടമാണ് മെറ്റ രേഖപ്പെടുത്തിയത്. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പരസ്യ വരുമാനത്തിലെ…