
‘വോട്ടിന് പണം നൽകിയെന്ന ആരോപണം’; രാഹുൽ ഗാന്ധിയുൾപ്പടെ കോൺഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിനോദ് താവ്‌ഡെ
കോൺഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ. മഹാരാഷ്ട്രയിൽ വോട്ടിന് വേണ്ടിയെത്തിച്ച പണം പിടികൂടിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉന്നയിച്ചവർക്കെതിരെയാണ് വിനോദ് താവ്‌ഡെ രംഗത്തെത്തിയത്. പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനതെ എന്നിവർക്കെതിരെയാണ് വക്കീൽ നോട്ടീസ്. മൂന്ന് പേരും മാധ്യമങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നാണ് ബിജെപി സെക്രട്ടറിയുടെ ആവശ്യം. ഇല്ലെങ്കിൽ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും നോട്ടീസിലുണ്ട്. ‘ബഹുജൻ വികാസ് അഘാഡിയെന്ന പ്രാദേശിക പാർട്ടിയാണ്…