ഭീഷണിപ്പെടുത്തുന്നതിനോ ആധിപത്യത്തിനോ കൊളളയടിക്കാനോ ഉള്ളതല്ല; നിയമങ്ങള്‍ സ്ത്രീകളുടെ ക്ഷേമത്തിന്: സുപ്രീം കോടതി

സ്ത്രീകളുടെ ക്ഷേമത്തിനായി രൂപകൽപ്പന ചെയ്ത നിയമങ്ങൾ ഭർത്താക്കന്മാരെ ശാസിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ ആധിപത്യം സ്ഥാപിക്കുന്നതിനോ കൊള്ളയടിക്കുന്നതിനോ ഉള്ള ഉപകരണങ്ങളല്ലെന്ന് സുപ്രീം കോടതി. ഒരു കുടുംബത്തിൻ്റെ അടിത്തറയും പവിത്രമായ കാര്യവുമാണ് ഹിന്ദു വിവാഹമെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും പങ്കജ് മിത്തലും നിരീക്ഷിച്ചു. ഇത് വാണിജ്യ സംരംഭമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മിക്ക പരാതികളിലും ബലാത്സംഗം, ഭീഷണിപ്പെടുത്തൽ,ഗാര്‍ഹിക പീഡനം എന്നിവ ഉൾപ്പെടെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ ഒരുമിച്ച് ചേര്‍ത്ത് ഒരു “സംയോജിത പാക്കേജ്” ആയിട്ടാണ് ലഭിക്കാറുള്ളതെന്നും കോടതി പറഞ്ഞു. സ്ത്രീകളുടെ…

Read More

കേന്ദ്രസർക്കാർ പിൻവലിച്ച മൂന്ന് കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് കങ്കണ; പ്രസ്താവന വ്യക്തിപരമെന്ന് ബിജെപി

കേന്ദ്രസർക്കാർ പിൻവലിച്ച കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് നടിയും ലോക്സഭ എംപിയുമായ കങ്കണ റണൗട്ട് നടത്തിയ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി. കങ്കണയുടെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ബിജെപി വക്താവ് ​ഗൗരവ് ഭാട്ടിയ പറഞ്ഞു. പാർട്ടിയുടെ അഭിപ്രായം പറയാൻ കങ്കണയ്ക്ക് ആരും അധികാരം നൽകിയിട്ടില്ല. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ബിജെപിയുടെ കാഴ്ചപ്പാടല്ല കങ്കണ പറഞ്ഞതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.  ‘സമൂഹ മാധ്യമങ്ങളിൽ കേന്ദ്രസർക്കാർ പിൻവലിച്ച കാർഷിക നിയമങ്ങളെ കുറിച്ചുള്ള ബിജെപി എംപി കങ്കണ റണൗട്ടിന്റെ പ്രസ്താവന…

Read More

താമസ,തൊഴിൽ,അതിർത്തി സുരക്ഷാ നിയമ ലംഘനം ; സൗദി അറേബ്യയിൽ പരിശോധന കർശനമായി തുടരുന്നു

സൗദിയിൽ താമസ,തൊഴിൽ,അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധന കർശനമായി തുടരുകയാണ്.രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ 20,471 വിദേശികളാണ് അറസ്റ്റിലായത്.12,972 ഇഖാമ നിയമലംഘകരും 4,812 അതിർത്തി സുരക്ഷാ ചട്ട ലംഘകരും 2,687 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത് 1,050 പേരാണ്. ഇവരിൽ 62 ശതമാനം യമനികളും 36 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തി വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച…

Read More

യുവതിയുടെ മാതാവും പ്രതിശ്രുത വരന്റെ പിതാവിനെയും കാണാതായി; ഒളിച്ചോടിയെന്ന് പരാതി

വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ മാതാവും പ്രതിശ്രുത വരന്റെ പിതാവും ഒളിച്ചോടിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിലാണ് സംഭവം. മക്കള്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് ഇരുവരും ഒളിച്ചോടിയത്. സംഭവത്തില്‍ സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഷക്കീല്‍ എന്നയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഷക്കീലിന്റെ മകനും ഗഞ്ച്ദുന്ദ്വാര സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം രണ്ടുമാസം മുന്‍പാണ് നിശ്ചയിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ ഷക്കീലും ഭാവിമരുമകളുടെ മാതാവും തമ്മില്‍ ഫോണിലൂടെ സൗഹൃദം ആരംഭിച്ചെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മില്‍ രഹസ്യമായാണ് ഫോണ്‍വഴി ബന്ധപ്പെട്ടിരുന്നത്….

Read More

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു.164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത, സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് നിലവിൽ വന്നത്. ഇന്ന് മുതൽ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും. അതിനു മുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും നടപടി.  ഇപ്പോൾ രജിസ്റ്റർചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം…

Read More

ഭാരതീയ ന്യായ സംഹിത നാളെ മുതൽ പ്രാബല്യത്തിൽ ; ബ്രിട്ടീഷ് കാലത്തെ നിയമങ്ങൾക്ക് തിരശീല വീഴുന്നു

ഇന്ത്യൻ പീനൽകോഡിന് പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത നാളെ മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. ഐ.പി.സിക്ക് പകരം ഭാരതീയ ന്യായസംഹിത, സി.ആർ.പി.സിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനിയവുമാണ് നിലവിൽവരുന്നത്. സീറോ എഫ്.ഐ.ആർ, പരാതികളുടെ ഓൺലൈൻ രജിസ്ട്രേഷൻ, എസ്.എം.എസ് പോലുള്ള ഇലക്ട്രോണിക് മോഡുകൾ വഴിയുള്ള സമൻസുകൾ തുടങ്ങിയ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ആധുനിക നീതിന്യായ വ്യവസ്ഥയാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്. നിലവിലെ സാമൂഹിക യാഥാർഥ്യങ്ങളെയും കുറ്റകൃത്യങ്ങളെയും അഭിസംബോധന…

Read More

സിഎഎ നടപ്പാക്കിയത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനം, കമ്മീഷൻ ഈ കാര്യത്തിൽ നടപടി എടുക്കണം; മുസ്ലിം ലീഗ്

സിഎഎ നടപ്പാക്കിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഉള്ള പാഴ്‌വേലയുടെ ഭാഗമായാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്രത്തിൻറേത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ കാര്യത്തിൽ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സിഎഎ ഇപ്പോൾ നടപ്പാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഉറപ്പു നൽകിയത്. കോടതിയെ മറച്ചുവെച്ച് ചെയ്ത പോലെയായി ഇപ്പോഴത്തെ നടപടി. കേന്ദ്ര സർക്കാരിൻറെ നടപടിയെ ആവശ്യമെങ്കിൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ സിഎഎ…

Read More

ക്യാമറ; ആദ്യ 24 മണിക്കൂറിൽ കുടുങ്ങിയത് 84,000 പേർ

റോഡ് ക്യാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയവർക്ക് ചെലാൻ വിതരണം ഇന്നലെയും മുടങ്ങി. നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിലെ സെർവർ കേടായതിനാലാണ് ചെലാൻ വിതരണം ഇതുവരെ തുടങ്ങാൻ കഴിയാത്തത്. ചെലാൻ സജ്ജമാകാതെ എസ്എംഎസ് അയയ്ക്കേണ്ടെന്നാണു തീരുമാനം. പരീക്ഷണാർഥം അയച്ച എസ്എംഎസിലും ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. എസ്എംഎസിൽ ഉള്ള ലിങ്ക് തുറക്കുമ്പോഴാണ് ഏതു കുറ്റത്തിനാണ് പിഴയിട്ടതെന്ന് അറിയാൻ കഴിയുക. പരീക്ഷണാർഥം അയച്ച എസ്എംഎസിൽ ഇൗ ലിങ്ക് തുറക്കാൻ കഴിഞ്ഞില്ല. ഇൗ പ്രശ്നവും പരിഹരിച്ച ശേഷമാകും എസ്എംഎസ് അയച്ചുതുടങ്ങുക. പിഴയീടാക്കി തുടങ്ങിയ തിങ്കളാഴ്ച…

Read More