
‘ജീവിച്ചിരിക്കണമെങ്കില്‍ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണം, അല്ലെങ്കില്‍ അഞ്ചുകോടി’; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി
നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മുംബൈ പൊലീസുകാര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത് ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്നാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ജീവനോടെ ഇരിക്കണമെങ്കില്‍ ഒന്നെങ്കില്‍ മാപ്പ് പറയുക, അല്ലെങ്കില്‍ അഞ്ചു കോടി രൂപ നല്‍കുക എന്ന രണ്ട് ഓപ്ഷനുകള്‍ മുന്നോട്ടുവെച്ചായിരുന്നു ഭീഷണി സന്ദേശം. ഒരാഴ്ചയ്ക്കിടെ സല്‍മാന്‍ ഖാന് ലഭിക്കുന്ന രണ്ടാമത്തെ വധഭീഷണിയാണിത്. മുംബൈ പൊലീസ് ട്രാഫിക് കണ്‍ട്രോള്‍ റൂമിന് ഇന്നലെ രാത്രി ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ പേരില്‍ വാട്സ്ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ്…