
സൗദി അറേബ്യയില്‍ നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 18,553 പ്രവാസികൾ
സൗദി അറേബ്യയില്‍ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ 9,542 വിദേശികളെ ഒരാഴ്ചക്കിടെ നാടുകടത്തി. പുതിയതായി 18,553 പ്രവാസികൾ ഒരാഴ്ചക്കിടയിൽ പിടിയിലായി. രാജ്യത്തിൻറെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെയാണ് അധികൃതർ അറസ്റ്റ് ചെയതത്. സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 11,503 താമസ നിയമലംഘകരും 4,315 അതിർത്തി സുരക്ഷാചട്ട ലംഘകരും 2,735 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്….