
നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടർന്ന് സൗദി അറേബ്യ; ഒരാഴ്ചക്കിടെ പിടിയിലായത് 16,899 നിയമലംഘകർ
സൗദി അറേബ്യയിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ തുടരുന്നു. ഒരാഴ്ചയ്ക്കിടെ സൗദിയിൽ 16,899 നിയമലംഘകരെ പിടികൂടി. വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 16,899 പേരാണ് അറസ്റ്റിലായത്. രാജ്യത്ത് ഉടനീളം സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 11,033 പേർ താമസനിയമം ലംഘിച്ചവരും 3,493 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 2,373 തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 769 പേർ അറസ്റ്റിലായി….