ഗതാഗത നിയമ ലംഘനങ്ങളുണ്ടെങ്കിൽ ഖത്തർ വിടാൻ കഴിയില്ല ; നിയമ പരിഷ്കരണവുമായി ആഭ്യന്തര മന്ത്രാലയം

ഗതാഗത നിയമലംഘനങ്ങളുള്ള വാഹനങ്ങൾക്കും വ്യക്തികൾക്കും പിഴ അടച്ചു തീർക്കാതെ രാജ്യം വിടാൻ കഴിയില്ലെന്ന് ഖത്തർ ട്രാഫിക് വിഭാഗം. രാജ്യത്തിന് പുറത്ത് പോകാന്‍ വാഹന എക്സിറ്റ്പെർമിറ്റിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും വിവരിച്ചു കൊണ്ട് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. മെയ് 22 മുതൽ, നിയമങ്ങളും നടപടികളുംപ്രാബല്യത്തിൽ വരുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ്ട്രാഫിക് അറിയിച്ചു. നടപടി ക്രമങ്ങൾ ഇങ്ങനെ (1): മോട്ടോര്‍ വാഹനങ്ങൾ രാജ്യത്ത് നിന്ന് പുറത്തുകടക്കുന്നതിന്ജനറൽ…

Read More