
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; പിന്തുണച്ച് നിയമകമ്മീഷൻ, ഭരണഘടന ഭേതഗതിക്ക് ശുപാർശ ചെയ്യും
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പിന്തുണച്ച് നിയമകമ്മീഷന്‍. ഭരണഘടനയില്‍ ഇതിനായി പ്രത്യേക ഭാഗം എഴുതി ചേര്‍ക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്യും. സർക്കാർ കാലാവധി പൂർത്തിയാക്കാതെ വീണാൽ എല്ലാ പാർട്ടികളും ചേർന്ന ഐക്യസർക്കാരിനും നിർദ്ദേശമുണ്ട് തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഒരേ സമയം പൂർത്തിയാക്കാമെന്ന ശുപാർശ നിയമ കമ്മീഷൻ നൽകുമെന്നാണ് വിവരം. അടുത്ത അഞ്ച് വര്‍ഷത്തിനിടെ നിയസഭ തെരഞ്ഞെടുപ്പുകൾ ഇതിനായി ക്രമീകരിക്കണമെന്നാണ് കമ്മീഷൻ തയ്യാറാക്കിയിരുന്ന ശുപാർശ. 2024നും 2029നും ഇടയിലെ നിയമസഭ തെരഞ്ഞെടുപ്പുകൾ പരമാവധി ഒന്നിച്ചാക്കി…