
ലാവ്‌ലിൻ കേസ് വീണ്ടും മാറ്റിവച്ച് സുപ്രീം കോടതി
എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ച് സുപ്രീം കോടതി. ഇത് 37–ാം തവണയാണ് ലാവ്‌ലിൻ ഹർജി മാറ്റിവയ്ക്കുന്നത്. ആറു വർഷത്തോളമായി കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ കഴിഞ്ഞ 11ന് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സമയക്കുറവു മൂലം പരിഗണിച്ചിരുന്നില്ല. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ 9–ാം നമ്പർ ആയാണ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും ഒരിക്കൽക്കൂടി മാറ്റിവയ്ക്കുകയായിരുന്നു. ഇനി ഹർജി പരിഗണിക്കുന്ന തീയതി അറിയിച്ചിട്ടില്ല. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ ദിപാങ്കർ ദത്ത, ഉജ്വൽ ഭുയാൻ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. ഈ…