യൂറോപ്യൻ യൂണിയനിൽ ത്രെഡ്‌സ് അവതരിപ്പിച്ച് മെറ്റ

യൂറോപ്യൻ യൂണിയനിലും ത്രെഡ്‌സിന്റെ സേവനം എത്തിച്ച് മെറ്റ. ഉപയോക്താക്കളുടെ സ്വകാര്യതയും സംരക്ഷണവുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനിൽ കർശന നിയന്ത്രണങ്ങളുണ്ട്. ഇക്കാരണത്താലാണ് ത്രെഡ്‌സ് ഇവിടേക്ക് വ്യാപിപ്പിക്കുന്നത് വൈകിയത്. യൂറോപ്യൻ യൂണിയനിൽ ഓഗസ്റ്റ് മുതൽ നിലവിൽ വന്ന ഡിജിറ്റൽ സർവീസ് ആക്ട് ആണ് ത്രെഡ്‌സ് അവതരിപ്പിക്കുന്നതിൽ വൈകാൻ കാരണമായത്. വലിയ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലെ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ് ഈ നിയമം. ലൊക്കേഷൻ, ഡാറ്റ, ബ്രൗസിംഗ് ഹിസ്റ്ററി എന്നിവ ഉൾപ്പെടെ ഫോണിലെ സ്വകാര്യ വിവരങ്ങളിലേക്കുള്ള അനുവാദം ത്രെഡ്‌സിന് ആവശ്യമാണ്….

Read More

പുതിയ എഐ അധിഷ്ഠിത ഇമേജ് അവതരിപ്പിച്ച് മെറ്റ

പുതിയ എഐ അധിഷ്ഠിത ഇമേജ് ജനറേറ്റര്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മെറ്റ. ഡാല്‍ഇ, ലിയനാര്‍ഡോ എഐ, മിഡ്ജേണി എന്നീ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമാണിത്. ഇതിലൂടെ സാധാരണ ഭാഷയില്‍ തന്നെ നിര്‍ദേശങ്ങള്‍ നല്കി എഐ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കാമെന്നാണ് മെറ്റ അറിയിക്കുന്നത്.  നവംബറില്‍ മെറ്റയുടെ ‘കണക്ട്’ ഡവലപ്പര്‍ കോണ്‍ഫറന്‍സ് നടന്നിരുന്നു. ഇതിലാണ് ആദ്യമായി ഇമേജ് ജനറേറ്റര്‍ മെറ്റ പ്രദര്‍ശിപ്പിച്ചത്. മെറ്റയുടെ എഐ ചാറ്റ് ബോട്ടിനൊപ്പം ലഭ്യമായിരുന്ന ഈ ടൂള്‍ ഇപ്പോള്‍ പ്രത്യേക പ്ലാറ്റ്ഫോമായി അവതരിപ്പിച്ചിരിക്കുകയാണെന്നതാണ് പ്രത്യേകത. മെറ്റയുടെ എമു ഇമേജ് ജനറേഷന്‍…

Read More

ലോകത്തിലെ വേഗമേറിയ ഇന്റര്‍നെറ്റ് അവതരിപ്പിച്ച് ചൈന

ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് നെറ്റവര്‍ക്ക് അവതരിപ്പിച്ച് ചൈനീസ് കമ്പനികള്‍. സെക്കന്റില്‍ 1.2 ടെറാബിറ്റ്‌സ് (സെക്കന്റില്‍ 1200 ജിബി) ഡാറ്റ കൈമാറ്റം ചെയ്യാന്‍ ഇതുവഴി സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്. സിൻഹുവ സര്‍വകലാശാല, ചൈന മൊബൈല്‍, വാവേ ടെക്‌നോളജീസ്, സെര്‍നെറ്റ് കോര്‍പറേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. ബെയ്ജിങ്, വുഹാന്‍, ഗാങ്ഷോ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 3000 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നെറ്റ് വര്‍ക്ക് ഒരുക്കിയിരിക്കുന്നത്. സെക്കന്റില്‍ 1.2 ടെറാബിറ്റ് ഡാറ്റ കൈമാറ്റം ചെയ്യാന്‍ ഈ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖലയിലൂടെ സാധിക്കും….

Read More

ഡെലിവറി സേവനങ്ങള്‍ക്കായി മലിനീകരണമില്ലാത്ത വാഹനങ്ങളുമായി ആമസോണ്‍

മലിനീകരണ മുക്തമായ ഗതാഗതം എന്ന ആശയത്തിനായി പ്രവര്‍ത്തിക്കുകയാണ് ലോകത്തെ തന്നെ മുന്‍നിര ഓൺലൈന്‍ സെയില്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍. മുമ്പ് വിവിധ രാജ്യങ്ങളില്‍ ആമസോണ്‍ പരീക്ഷിച്ച് വിജയിച്ച ഗ്ലോബല്‍ ലാസ്റ്റ്‌മൈല്‍ ഫ്‌ളീറ്റ് പദ്ധതി ഇന്ത്യയിലും ഒരുക്കിയിരിക്കുകയാണിവര്‍. ആമസോണിന്റെ ഡെലിവറി സംവിധാനങ്ങള്‍ മലിനീകരണ മുക്തമാക്കുന്നതിനായി പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളുമായാണ് ആമസോണ്‍ ഫ്‌ളീറ്റ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ആമസോണിന്റെ 300-ല്‍ അധികം ഡെലിവറി സേവന പങ്കാളികള്‍ക്ക് ഈ പദ്ധതിയിലൂടെ പൂര്‍ണമായും മലിനീകരണ മുക്തമായ ഡെലവറി സേവനങ്ങള്‍ ഉറപ്പാക്കാന്‍ സഹായിക്കും. ഫ്‌ളീറ്റ് മാനേജ്‌മെന്റ് കമ്പനി…

Read More

‘ഭാരത് ആട്ട’; സബ്‌സിഡി നിരക്കിലുള്ള ഗോതമ്പുപൊടിയുമായി കേന്ദ്രം

കുറഞ്ഞ നിരക്കിലുള്ള ആട്ട പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ‘ഭാരത് ആട്ട’ എന്ന ബ്രാന്‍ഡ് നാമത്തിലുള്ള ആട്ടയുടെ വില്‍പ്പന ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ നിര്‍വ്വഹിച്ചു. ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ സഞ്ചരിക്കുന്ന നൂറ് ആട്ട വില്‍പ്പനശാലകള്‍ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. സബ്‌സിഡി ഗോതമ്പ് ഉപയോഗിച്ചാണ് ‘ഭാരത് ആട്ട’ വിതരണം ചെയ്യുന്നത്. ഗോതമ്പിന്റെ ഉയര്‍ന്ന വിലയില്‍ നിന്ന് ദീപാവലി സീസണില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് ‘ഭാരത് ആട്ട’ പുറത്തിറക്കിയത്. 27. 50 രൂപ എന്ന സബ്‌സിഡി…

Read More

അനീതിക്കെതിരെ പോരാടാന്‍ പുതിയ കൂട്ടായ്മയുമായി സിബല്‍

ഇന്‍സാഫ് എന്ന പേരില്‍ പുതിയ ദേശീയ പൗര കൂട്ടായ്മയുണ്ടാക്കാന്‍ രാജ്യസഭാ എം.പി. കപില്‍ സിബല്‍. ഇന്ത്യയെ സംബന്ധിച്ച് ബദല്‍ കാഴ്ചപ്പാട് നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഇന്‍സാഫ് പ്രവര്‍ത്തിക്കുക. അതേസമയം ഇതൊരു രാഷ്ട്രീയപ്പാര്‍ട്ടിയല്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. പൗരന്മാര്‍, ബി.ജെ.പി.യിതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മറ്റു രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരോടെല്ലാം ഇന്‍സാഫിനെ പിന്തുണക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കൂട്ടായ്മയുടെ ലക്ഷ്യവും കാഴ്ചപ്പാടും വ്യക്തമാക്കുന്നതിനായി ജന്ദര്‍ മന്ദറില്‍ മാര്‍ച്ച് 11-ന് പൊതുയോഗം സംഘടിപ്പിക്കുമെന്നും കപില്‍ സിബല്‍ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍…

Read More

കരുതലിന്റെ റമസാനായി ‘ലീവ് യുവർ മാർക്ക് ‘ ക്യാംപെയ്‌ന് തുടക്കമായി

റമസാനിൽ നിർധന വിഭാഗങ്ങൾക്ക് കൈത്താങ്ങായി ഖത്തർ ചാരിറ്റിയുടെ ക്യാംപെയ്‌ന് തുടക്കമായി. ഖത്തർ ഉൾപ്പെടെ 41 രാജ്യങ്ങളിലെ 19 ലക്ഷം പാവപ്പെട്ടവർക്ക് ക്യാംപെയ്ൻ ആശ്വാസമാകും. കടക്കെണിയിൽപ്പെട്ട് പ്രയാസപ്പെടുന്നവർക്ക്  സാമ്പത്തിക സഹായവും നൽകും.  ‘ലീവ് യുവർ മാർക്ക്’ എന്ന പ്രമേയത്തിൽ 11.8 കോടി റിയാൽ ചെലവിട്ടാണ് ഇത്തവണത്തെ ക്യാംപെയ്ൻ നടത്തുന്നത്. നോമ്പുകാർക്ക് ഭക്ഷണം നൽകൽ,  സക്കാത്ത് അൽ ഫിത്ർ, ഈദ് വസ്ത്രങ്ങൾ, അനാഥർക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കാം ഈദ് സമ്മാനം എന്നിങ്ങനെ 4 പദ്ധതികൾ ഉൾപ്പെട്ടതാണ് റമസാൻ ക്യാംപെയ്ൻ….

Read More