സംഘർഷം രൂക്ഷം; മൊസാദ് ആസ്ഥാനം ലക്ഷ്യമിട്ട് മിസൈലുകൾ തൊടുത്ത് സായുധസംഘമായ ഹിസ്ബുള്ള

പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തി ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ മൊസാദ് ആസ്ഥാനം ലക്ഷ്യമിട്ട് മിസൈലുകൾ തൊടുത്ത് സായുധസംഘമായ ഹിസ്ബുള്ള. ലെബനനെതിരായ ആക്രമണത്തിന്റേയും കമാൻഡർ ഇബ്രാഹിം ഖുബൈസിയുടെ കൊലപാതകത്തിലുമുള്ള പ്രതികാരമാണ് നടപടി. ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം. അതേസമയം, ഹിസ്ബുള്ള ആക്രമണം തടഞ്ഞതായി ഇസ്രയേൽ സൈന്യം അറിയിച്ചു. മിസൈൽ ലോഞ്ചറുകൾ തകർത്തതായും സൈന്യം വ്യക്തമാക്കി. ടെൽ അവീവിലും മധ്യ ഇസ്രയേലിലും ബുധനാഴ്ച രാവിലെ സൈറണുകൾ മുഴങ്ങിയിരുന്നു. ഇത് ആദ്യമായാണ് ടെൽ അവീവ് ലക്ഷ്യമിട്ട് ഹിസ്ബുള്ള മിസൈൽ ആക്രമണം നടത്തുന്നത്. അക്രമത്തിൽ ആളപായമോ നാശനഷ്ടമോ…

Read More

കേരള ക്രിക്കറ്റ്‌ ലീഗ് ലോഞ്ച് ചെയ്തു

കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിങ്‌ ബ്രാൻഡ് അംബാസഡർ മോഹൻലാൽ നിർവഹിച്ചു. ഇന്ന് പകൽ 12ന് ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ കെസിഎൽ ചാമ്പ്യൻമാർക്കുള്ള ട്രോഫി മന്ത്രി വി അബ്ദുറഹിമാൻ പ്രകാശിപ്പിച്ചു. ക്രിക്കറ്റ് ലീഗ്‌ ഗാനവും പ്രകാശനം ചെയ്തു. ആറു ടീമുകളുടെയും ഫ്രാഞ്ചൈസി ഉടമകൾക്ക് മോഹൻലാൽ ഉപഹാരങ്ങൾ നൽകി. കേരള ക്രിക്കറ്റ്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ്‌ ലീഗ്‌ ട്വന്റി 20 മത്സരങ്ങൾക്ക്‌ തിരുവനന്തപുരം വേദിയാകും. കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ രാത്രിയും പകലുമായി നടക്കുന്ന കെസിഎൽ…

Read More

ഗൂഗിളിന്റെ വാലറ്റ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

ഡിജിറ്റൽ വാലറ്റ് ആപ്പായ ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ. 2022 ൽ യുഎസിൽ ആദ്യമായി അവതരിപ്പിച്ച ഗൂഗിൾ വാലറ്റ് രണ്ട് വർഷത്തിനുശേഷമാണ് ഗൂഗിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഡിജിറ്റൽ പെയ്മെന്റ്കൾ അടക്കം ചെയ്യാനാണ് യുഎസിൽ വാലറ്റ് ആപ്പ് ഉപയോഗിക്കുന്നത് എങ്കിലും ഇന്ത്യയിൽ ഗൂഗിൾ വാലറ്റ് ഡിജിറ്റൽ പെയ്മെന്റുകൾ ചെയ്യാനല്ല ഉപയോഗിക്കുക. ഉപഭോക്താക്കളുടെ രേഖകൾ ഏറ്റവും സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാൻ അനുവദിക്കുന്ന ഡിജിറ്റൽ പേഴ്സ് ആണ്…

Read More

ലോക്‌സഭ തെരഞ്ഞെടുപ്പ്: വ്യാജ പ്രചരണങ്ങള്‍ തടയാന്‍ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

 ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മിത്ത് വേഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.  തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസിലാക്കാന്‍…

Read More

റിയാദ് വിമാനത്താവളത്തിൽ ഇ-ഗേറ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കി

റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഇ-ഗേറ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.ഈ സ്മാർട്ട് ഗേറ്റ് പദ്ധതിയുടെ ആദ്യ ഘട്ടമാണ് വിമാനത്താവളത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഇന്റർനാഷണൽ ഡിപ്പാർച്ചർ ഹാൾ 3, 4 എന്നിവയിലാണ് സ്മാർട്ട് ഗേറ്റുകൾ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. تدشين أول خدمة ذاتية للجوازات على مستوى المملكة في صالة السفر الدولية رقم (3) بمطار الملك خالد…

Read More

ഹജ്ജ് തീർത്ഥാടകർക്കായി ‘ഹജ്ജ് സുവിധ’ ആപ്പ് പുറത്തിറക്കി കേന്ദ്രസർക്കാർ

ഹജ്ജ് തീർത്ഥാടകർക്കായി യാത്ര എളുപ്പമാക്കാൻ പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ‘ഹജ്ജ് സുവിധ’ എന്നാണ് ആപ്പിന്റെ പേര്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി ആപ്പ് ഉദ്ഘാടനം ചെയ്തു.  പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമാണ്. തീർത്ഥാടനത്തിന് 15 ദിവസം മുന്നോടിയായി ആപ്പ് പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. തീർത്ഥാടനത്തിന് പോകുന്നവർക്ക് പരിശീലന മൊഡ്യൂളുകൾ, ഫ്ലൈറ്റിന്റെ വിശദാംശങ്ങൾ, താമസസൗകര്യം, എമർജൻസി ഹെൽപ്പ് ലൈൻ, ആരോഗ്യം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതിനായുള്ള സംവിധാനം ഹജ്ജ് സുവിധ ആപ്പിലുണ്ട്.

Read More

ദുബായ് ഔട്ട്‌ലെറ്റ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ്

ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് ദുബായ് ഔട്ട്‌ലെറ്റ് മാളിൽ പ്രവർത്തനമാരംഭിച്ചു. ദുബായ് – അൽ ഐൻ പാതക്കരികിൽ ഔട്‌ലെറ്റ് മാളിന്റെ പുതിയ എക്‌സറ്റൻഷനിലാണ് അത്യാധുനിക സൗകര്യങ്ങളോടെ, പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന ഹൈപ്പർമാർക്കറ്റ്. ദുബായ് ഔട്ട്‌ലെറ്റ് മാൾ ചെയർമാൻ നാസർ ഖംസ് അൽ യമ്മാഹി, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗക് അൽ മാരി ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം…

Read More

ഷാവോമിയുടെ ആദ്യ ഇലക്ട്രിക് വാഹനം ചൈനയിൽ പുറത്തിറക്കി

സ്മാർട്ഫോൺ നിർമാതാക്കളായ ഷാവോമിയുടെ ആദ്യ ഇലക്ട്രിക് വാഹനം ചൈനയിൽ പുറത്തിറക്കി. എസ് യു 7 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സെഡാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലിഡാർ സൗകര്യത്തോടുകൂടിയുള്ളതും ലിഡാർ ഇല്ലാത്തതുമായ രണ്ട് വേർഷനുകളാണ് എസ് യു 7 ന് ഉള്ളത്. എസ് യു7, എസ് യു7 പ്രോ, എസ് യു7 മാക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകൾ ഇതിനുണ്ട്. ആർഡബ്ല്യൂഡി, എഡബ്ല്യൂഡി എന്നീ രണ്ട് പവർ ഓപ്ഷനുകളും നൽകുന്നു. റിയർ ആക്സിലിൽ ഒരു ഇലക്ട്രിക് മോട്ടോറുമായാണ് ആർ ഡബ്ല്യുഡി വേർഷൻ…

Read More

‘ഓപ്പറേഷൻ തൃനേത്ര’ തിരിച്ചടിച്ച് സൈന്യം; രണ്ട് ഭീകരരെ വധിച്ചു

 രജൗറിയിൽ ‘ഓപ്പറേഷൻ തൃനേത്ര’യിൽ തിരിച്ചടിച്ച് സൈന്യം. രണ്ടു ഭീകരരെ വധിച്ചു. ആക്രമണത്തിൽ ഭീകരരിൽ ഒരാൾക്ക് പരിക്കേറ്റതായും സൂചനകളുണ്ട്. നിരവധി ആയുധങ്ങൾ സൈന്യം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.  കണ്ഠി വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായി ഓപ്പറേഷൻ തൃനേത്ര പുരോഗമിക്കുകയാണ്. പുലർച്ചെ ബാരാമുള്ളയിലാണ് ഒരു ഭീകരനെ വധിച്ചത്. ഇന്നലെ ഭീകരർ നടത്തിയ സ്‌ഫോടനത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതേ തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കരസേന മേധാവിയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ജമ്മുവിലെത്തിയിട്ടുണ്ട്.  വീരമൃത്യു വരിച്ച സൈനികർക്ക് ഇരുവരും…

Read More

സൽമാൻ റുഷ്ദിയുടെ പുതിയ നോവൽ ‘വിക്ടറി സിറ്റി’ ഇന്ന് പ്രകാശനം ചെയ്യും

പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ഏറ്റവും പുതിയ നോവലായ ‘വിക്ടറി സിറ്റി’ ഇന്ന് പ്രകാശനം ചെയ്യും. ആറ് മാസങ്ങൾക്ക് മുമ്പാണ് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വെച്ച് സല്‍മാന്‍ റുഷ്ദിയ്ക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ അദ്ദേഹത്തിന്റെ വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ഇടതുകൈയ്ക്ക് ചലനശേഷി നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഈ പ്രതിസന്ധികളെ തരണം ചെയ്താണ് അദ്ദേഹം തന്റെ പുതിയ നോവലിന്റെ പ്രകാശനം നടത്താൻ ഒരുങ്ങുന്നത്. പുസ്തകത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി ആക്രമണത്തിന് ശേഷം ഒരു മാധ്യമത്തിന് നല്‍കിയ…

Read More