‘ലിവിങ് ടുഗെദർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാൻ വെബ് പോർട്ടൽ തുടങ്ങണം’: സർക്കാരിനോട് നിർദ്ദേശിച്ച് രാജസ്ഥാൻ ഹൈക്കോടതി

ലിവിങ് ടുഗെദർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി ഒരു വെബ് പോർട്ടൽ ആരംഭിക്കാൻ രാജസ്ഥാൻ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ജഡ്ജി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. സംരക്ഷണം ആവശ്യപ്പെട്ട് ലിവ്-ഇൻ ദമ്പതികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. അത്തരമൊരു നിയമം നടപ്പാക്കുന്നത് വരെ, ബന്ധപ്പെട്ട അധികൃതർ ലിവ് ഇൻ റിലേഷൻഷിപ്പുകൾ രജിസ്റ്റർ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി.  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്തുന്നതുവരെ ലിവ് ഇൻ ബന്ധങ്ങൾ ട്രിബ്യൂണലോ സർക്കാർ അധികൃതരോ രജിസ്റ്റർ ചെയ്യണമെന്നാണ് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടത്….

Read More

‘ചരിത്രം’; ‘എൻവിഎസ്-02’ വിക്ഷേപണം വിജയം

ഗതിനിർണയ ഉപഗ്രഹമായ ‘എൻവിഎസ്-02’ വിക്ഷേപണം പരിപൂർണ വിജയം. രാവിലെ 6.23നു ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ‘ജിഎസ്എൽവി–എഫ്15 എൻവിഎസ് 02’ കുതിച്ചുയർന്നത്. വിക്ഷേപണം നടന്ന് 19 മിനിറ്റിൽ ഉപഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചു. നൂറാം വിക്ഷേപണമെന്ന ചരിത്ര നേട്ടവും ഇതോടെ ഐഎസ്ആർഒ സ്വന്തമാക്കി. ഐഎസ്ആർഒയുടെ ചെയർമാനായി വി.നാരായണൻ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യം കൂടിയാണിത്. സ്ഥാനനിർണയം, നാവിഗേഷൻ, സമയം എന്നിവയുടെ കൃത്യതയ്ക്കായി ഐഎസ്ആർഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണിയാണു നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ…

Read More

സ്‌പെഡക്സ് വിക്ഷേപണം വിജയം; നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം

ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒയുടെ ചരിത്രദൗത്യമായ സ്പെഡക്സ് വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് തിങ്കളാഴ്ച രാത്രി 9.58നാണ് പി.എസ്.എൽ.വി.സി 60 റോക്കറ്റിൽ എസ്.ഡി.എക്സ് 01(ചേസർ ഉപഗ്രഹം), എസ്.ഡി.എക്സ് 02 (ടാർജറ്റ് ഉപഗ്രഹം) എന്നിവ വിജയകരമായി വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയർന്ന റോക്കറ്റ് 20 മിനിറ്റിനകം രണ്ട് ഉപഗ്രഹങ്ങളെയും ഭൂമിയിൽ നിന്ന് 476 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിച്ചു. 220കിലോഗ്രാം വീതമാണ് ഉപഗ്രഹങ്ങളുടെ ഭാരം. സ്‌പെയ്സ് ഡോക്കിംഗ് എക്സ്‌പെരിമെന്റ് എന്നതിന്റെ…

Read More

ഐഎസ്ആർഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യം; പ്രോബ-3 ബഹിരാകാശ പേടകം വിക്ഷേപിച്ചു

യൂറോപ്യൻ ബഹിരാകാശ ഏജൻസിക്ക് വേണ്ടിയുള്ള ഐഎസ്ആർഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശ പേടകം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം. ഇന്നലെ നടക്കേണ്ടിയിരുന്ന വിക്ഷേപണം കൗണ്ട്‌ഡൗൺ അവസാനിക്കാൻ 43 മിനുട്ടും 50 സെക്കൻഡും ബാക്കിനിൽക്കെ മാറ്റിവച്ചിരുന്നു. സൗരപര്യവേഷണത്തിനായാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ രണ്ട് പേടകങ്ങളെ ഒരേസമയം ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പ്രോബ കുതിച്ചത്. ഇന്നലെ ഇരട്ട ഉപഗ്രഹങ്ങളിലെ കൊറോണോഗ്രാഫ് പേടകത്തിലാണ് അവസാന മണിക്കൂറില്‍ പ്രശ്നം കണ്ടെത്തിയത്….

Read More

ബഹിരാകാശത്തേക്ക് കുതിച്ചുയർന്ന് ഒമാൻ ; തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു

നൂ​ത​ന റി​മോ​ട്ട് സെ​ൻ​സി​ങ്ങും എ.​ഐ ശേ​ഷി​യു​ള്ള ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ആ​ദ്യ ഉ​പ​ഗ്ര​ഹം ‘ഒ.​എ​ൽ-1’ ഒ​മാ​ൻ വി​ക്ഷേ​പി​ച്ചു. ‘ഒ​മാ​ൻ ലെ​ൻ​സ്’ ക​മ്പ​നി അ​ന്താ​രാ​ഷ്ട്ര ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ (ഐ.​ടി.​യു) സു​ൽ​ത്താ​നേ​റ്റി​ന്‍റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ദ്യ​ത്തെ ഉ​പ​ഗ്ര​ഹ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചൈ​ന​യി​ൽ​ നി​ന്ന് വി​ക്ഷേ​പി​ച്ച​ത്. ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ വി​ക്ഷേ​പ​ണ​ത്തോ​ടെ, ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക വി​ദ്യ​യു​​ടെ ലോ​ക​​​​ത്തേ​ക്ക് കു​തി​ച്ച് ക​യ​റാ​നും സു​ൽ​ത്താ​നേ​​റ്റി​നാ​യി. പ​രി​സ്ഥി​തി നി​രീ​ക്ഷ​ണം, ന​ഗ​രാ​സൂ​ത്ര​ണം, റി​സോ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​മാ​നി​ലെ നി​ര​വ​ധി മേ​ഖ​ല​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ ഈ ​ഉ​പ​ഗ്ര​ഹം നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കും….

Read More

മുഖ്യമന്ത്രി രാജിവെക്കണം: പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്: നാളെ മുതൽ ബ്ലോക്ക് തല സമരം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് കെപിസിസി. ശനിയാഴ്ച (ഒക്ടോബര്‍ 5) മുതൽ ബ്ലോക്ക് തലം കേന്ദ്രീകരിച്ചാണ് സമരം. ഒക്ടോബര്‍ 5 മുതല്‍ 20 വരെ സംസ്ഥാന വ്യാപക ക്യാമ്പയിന്‍ നടത്താനാണ് തീരുമാനം. 1494 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 1500 കേന്ദ്രങ്ങളിലായി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തും.  മാഫിയ സംരക്ഷനായ മുഖ്യമന്ത്രി രാജിവെയ്ക്കുക, തൃശ്ശൂര്‍ പൂരം കലക്കിയ സിപിഎം-ബിജെപി ഗൂഢാലോചനയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ആഭ്യന്തര വകുപ്പിലെ ക്രിമിനല്‍വത്ക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടുക…

Read More

മഹാനവമി; കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ ആരംഭിച്ച് കെഎസ്ആർടിസി

മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം അധിക അന്തർ സംസ്ഥാന സർവ്വീസുകളുമായി കെഎസ്ആർടിസി. ഒക്ടബോര്‍ ഒമ്പത് മുതൽ നവംബര്‍ ഏഴ് വരെയാണ് യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്താൻ തീരുമാനിച്ചിട്ടുള്ളത്. സർവീസുകളുടെ സമയക്രമം ബംഗളൂരു ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ… 1. 19.45 ബംഗളൂരു – കോഴിക്കോട് (SF)(കുട്ട, മാനന്തവാടി വഴി) 2. 20.15 ബംഗളൂരു – കോഴിക്കോട്…

Read More

സുനിത വില്ല്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കുക ലക്ഷ്യം; സ്‌പേസ് എക്‌സ് ക്രൂ9 വിക്ഷേപണം ഇന്ന്

സുനിത വില്ല്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കാനുള്ള നാസയുടെ സ്‌പേസ് എക്‌സ് ക്രൂ9 വിക്ഷേപണം ഇന്ന്. ഫ്‌ളോറിഡയിലെ കേപ് കനവെറല്‍ സ്‌റ്റേഷനിലെ എസ്എല്‍സി-40 വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 10.47 നാണ് വിക്ഷേപണം. രണ്ട് യാത്രികരുമായി വിക്ഷേപിക്കുന്ന ക്രൂ 9 പേടകത്തിലാണ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസ് ബച്ച് വില്‍മോര്‍ എന്നിവരെ തിരികെ കൊണ്ടുവരിക. ജൂണില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വില്‍മോറും പേടകത്തിലെ സാങ്കേതിക…

Read More

സംഘർഷ സാധ്യത; വീണ്ടും മിസൈൽ വിക്ഷേപണവുമായി ഉത്തര കൊറിയ

ഇടവേളയ്ക്കു ശേഷം വീണ്ടും മിസൈൽ വിക്ഷേപണവുമായി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ. കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ വ്യാഴാഴ്ച ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് യോൻഹാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവം വിശകലനം ചെയ്യുകയാണെന്നു ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി. ഇതിനുമുൻപു ജൂലൈ ഒന്നിനാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, യുദ്ധസജ്ജമാകാനായി കൂടുതൽ ‘സൂയിസൈഡ് ഡ്രോണുകൾ’ വികസിപ്പിക്കാനും കിം…

Read More

വിമാന യാത്രയിൽ വൈഫൈ ഒരുക്കാൻ എയർ ഇന്ത്യ; ആദ്യം ഡൽഹി-ലണ്ടൻ സർവീസിൽ

വിമാനങ്ങളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എയർ ഇന്ത്യ. ഇനി യാത്രക്കാർക്ക് ആകാശത്ത് വച്ചും ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. എയർ ഇന്ത്യയുടെ ഡൽഹി-ലണ്ടൻ സർവീസിലായിരിക്കും ഇത് ആദ്യമായി ഉൾപ്പെടുത്തുക. സെപ്തംബർ രണ്ടിനാണ് എയർ ഇന്ത്യ ഡൽഹി-ലണ്ടൻ ട്രിപ്പിൽ വൈഫൈ ഉൾപ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്. ലണ്ടനിലെ ഹീത്രു എയർപോർട്ട് വഴിയാണ് ഈ ട്രിപ്പ് ഉണ്ടായിരിക്കുക. വിമാന യാത്രകളെ വേറെ തലത്തിലേക്ക് ഉയർത്തുന്നതാണ് പുതിയ വൈഫൈ സേവനമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ലണ്ടൻ സർവീസുകൾ ദിവസേനെ രണ്ടെണ്ണം വീതമാണ് ഡൽഹി എയർപോർട്ടിൽ…

Read More