Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
Latin Archdiocese - Radio Keralam 1476 AM News

മുനമ്പം വഖഫ് ഭൂമി വിഷയം ; സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ലത്തീൻ അതിരൂപത

മുനമ്പം വഖഫ് വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ലത്തീൻ അതിരൂപത. അടിയന്തരമായി ഇടപെടേണ്ട വിഷയത്തിൽ അടിയന്തരമായി ഇടപെടണം. ഇല്ലെങ്കിൽ അത് പ്രശ്‌നങ്ങൾക്ക് കാരണമാകും. ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ സർക്കാർ ഇടപെടൽ മാറ്റിവെക്കരുതെന്നും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു. തിരുവനന്തപുരത്ത് മുനമ്പം ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം വിഷയത്തിൽ മതസൗഹാർദം തർക്കുന്ന രീതിയിലുള്ള ഇടപെടലുകൾ ഉണ്ടായി. വൈകാരികപ്രതികരണങ്ങൾ ഉണ്ടാകണമെന്നും അതിനെ വർഗീയവത്കരിക്കണമെന്നും ആഗ്രഹിക്കുന്നവരുടെ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്നാണ്…

Read More

‘രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നു’ ; പള്ളികളിൽ സർക്കുലർ വായിച്ച് ലത്തീൻ അതിരൂപത

രാജ്യത്തിന്‍റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഉപവാസ പ്രാർത്ഥനദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിച്ചു. മാർച്ച് 22ന് ഉപവാസപ്രാർത്ഥന ദിനം ആചരിക്കണമെന്നാണ് ഇന്ത്യൻ കത്തോലിക്കാ സഭയുടെ ആഹ്വാനം. ഇതറിയിച്ചുകൊണ്ടാണ് ലത്തീൻ പള്ളികളിൽ സർക്കുലർ വായിച്ചത്. രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വ‌ർധിക്കുന്നുവെന്നുമാണ് ലത്തീൻ അതിരൂപതയുടെ സർക്കുലർ. രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഉപവാസ പ്രാർത്ഥനാദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് അതിരൂപത തയ്യാറാക്കിയ സർക്കുലറിലാണ് വിമർശനം….

Read More