
‘മുഖ്യമന്ത്രി മാപ്പു പറയണം’; തോമസ് ചാഴികാടനെ പിന്തുണച്ച് കെ സുധാകരന്‍
തോമസ് ചാഴികാടൻ എംപിയെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പു പറയണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടു. ചാഴികാടനെ അപമാനിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കാൻ കഴിയാത്ത ദയനീയാവസ്ഥയിലാണ് കേരള കോൺഗ്രസ് എന്നും സുധാകരൻ പറഞ്ഞു. കെ എം മാണിയുടെ തട്ടകത്തിൽ അദ്ദേഹത്തിന്റെ വിശ്വസ്തനായ തോമസ് ചാഴികാടൻ എംപിയെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ശാസിച്ച് അപമാനിച്ചിട്ടും അതിനെതിരേ പ്രതികരിക്കാൻ പോലും കഴിയാത്ത ദയനീയാവസ്ഥയിലാണോ കേരള കോൺഗ്രസ്- എം എന്ന് സുധാകരൻ ചോദിച്ചു. കെ എം മാണിയെ പാലായിൽപോലും…