യുവതിയെ കാണാനില്ലെന്ന് പരാതി; അന്വേഷണത്തിനിടെ ഹോട്ടൽ മുറിയിൽ മൃതദേഹം: മരിച്ച നിലയിൽ കാമുകനും

26 വയസുകാരിയായ യുവതിയെ കാണില്ലെന്ന വീട്ടുകാരുടെ പരാതി പ്രകാരം അന്വേഷണം നടത്തുന്നതിനിടെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്പൂരിൽ ഞായറാഴ്ചയാണ് സംഭവം. പിന്നീട് യുവതിയുടെ കാമുകനെയും പരിസരത്തുള്ള റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാവാമെന്നാണ് നിഗമനം. വീട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ നാഗ്പൂരിലാണെന്നാണ് കണ്ടെത്താനായത്. എന്നാൽ അന്വേഷിച്ച് അവിടെയെത്തിയ പൊലീസിന് യുവതിയുടെ ഫോൺ കണ്ടെത്താനായെങ്കിലും ഉടമ അവിടെ ഉണ്ടായിരുന്നില്ല….

Read More