
ഡെലിവറി സേവനങ്ങള്‍ക്കായി മലിനീകരണമില്ലാത്ത വാഹനങ്ങളുമായി ആമസോണ്‍
മലിനീകരണ മുക്തമായ ഗതാഗതം എന്ന ആശയത്തിനായി പ്രവര്‍ത്തിക്കുകയാണ് ലോകത്തെ തന്നെ മുന്‍നിര ഓൺലൈന്‍ സെയില്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍. മുമ്പ് വിവിധ രാജ്യങ്ങളില്‍ ആമസോണ്‍ പരീക്ഷിച്ച് വിജയിച്ച ഗ്ലോബല്‍ ലാസ്റ്റ്‌മൈല്‍ ഫ്‌ളീറ്റ് പദ്ധതി ഇന്ത്യയിലും ഒരുക്കിയിരിക്കുകയാണിവര്‍. ആമസോണിന്റെ ഡെലിവറി സംവിധാനങ്ങള്‍ മലിനീകരണ മുക്തമാക്കുന്നതിനായി പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളുമായാണ് ആമസോണ്‍ ഫ്‌ളീറ്റ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ആമസോണിന്റെ 300-ല്‍ അധികം ഡെലിവറി സേവന പങ്കാളികള്‍ക്ക് ഈ പദ്ധതിയിലൂടെ പൂര്‍ണമായും മലിനീകരണ മുക്തമായ ഡെലവറി സേവനങ്ങള്‍ ഉറപ്പാക്കാന്‍ സഹായിക്കും. ഫ്‌ളീറ്റ് മാനേജ്‌മെന്റ് കമ്പനി…