ഇത് അവസാന പിറന്നാൾ ആയിരിക്കട്ടെ; ഹമാസ് സ്ഥാപക ദിനത്തിൽ പോസ്റ്റ് പങ്കുവെച്ച് ഇസ്രയേൽ
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്.ഹമാസിനെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്ന് മാസമായി ഇസ്രായേല്‍ കര, സമുദ്ര, വ്യോമാക്രമണം തുടരുകയും 18,500 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സായുധ സംഘമായ ഹമാസിന്‍റെ 36-ആം സ്ഥാപക ദിനം. ഇത് പലസ്തീന്‍ ഗ്രൂപ്പിന്‍റെ അവസാന ജന്മദിനമായിരിക്കുമെന്നാണ് ഇസ്രായേല്‍ ആശംസിച്ചത്. “36 വർഷം മുമ്പ് ഈ ദിവസമാണ് ഹമാസ് സ്ഥാപിതമായത്. ഈ ജന്മദിനം അതിന്‍റെ അവസാനത്തേതായിരിക്കട്ടെ” ഇസ്രായേല്‍ എക്സില്‍ കുറിച്ചു. ഹമാസിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ ജന്‍മദിന…