16 കാരിയെ അഞ്ചുമണിക്കൂറിനിടെ പീഡിപ്പിച്ചത് മൂന്നുതവണ; 35കാരന് അവസാനശ്വാസം വരെ തടവുശിക്ഷ

പീഡനക്കേസിൽ മുപ്പത്തിയഞ്ചുകാരന് അവസാന ശ്വാസംവരെ (മരണം വരെ ) തടവുശിക്ഷ. മുഹമ്മദ് സാദിക്ക് ഖത്രി എന്ന സൂറത്ത് സ്വദേശിക്കാണ് പോക്‌സോ കോടതി അത്യപൂർവ ശിക്ഷ വിധിച്ചത്. പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ അഞ്ചുമണിക്കൂറിനുള്ളിൽ മൂന്നു തവണയാണ് ഇയാൾ പീഡിപ്പിച്ചത്. ഇയാളുടെ കൂട്ടാളികളെയും ശിക്ഷിച്ചിട്ടുണ്ട്. അറസ്റ്റിലാകുമ്പോൾ ലൈംഗികശേഷി കൂട്ടാനുളള ഗുളികകൾ മുഹമ്മദ് സാദിക്കിന്റെ ബാഗിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇത് വികൃതമായ മാനസികാവസ്ഥയാണെന്നായിരുന്നു കോടതി നിരീക്ഷണം. 2021 ഒക്ടോബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ…

Read More

റേഷൻ കാർഡ് മസ്റ്ററിംഗ് നവംബർ 5 വരെ നീട്ടി

റേഷൻ കാർഡ് മസ്റ്ററിംഗ് നവംബർ 5 വരെ നീട്ടി. മുൻഗണന വിഭാഗത്തിൽപ്പെട്ട മുഴുവൻ ആളുകൾക്കും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള സമയം നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. പിങ്ക് വിഭാഗത്തിൽ പെട്ട 83.67 ശതമാനം പേർ മസ്റ്ററിംഗ് പൂർത്തിയാക്കിയെന്നും മന്ത്രി വ്യക്തമാക്കി. ഇ കെവൈസി അപ്ഡേഷനുള്ള സമയപരിധി ഒക്ടോബർ 25ന് അവസാനിച്ചിരുന്നു. എന്നാൽ ഇനിയും 16 ശതമാസത്തോളം വരുന്ന മുൻഗണനാ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് പൂർത്തികരിക്കാൻ ഉള്ളതായി കാണുന്നു. ഈ സാഹചര്യത്തിലാണ് നിലവിലെ മസ്റ്ററിംഗ് 2024…

Read More

സിപിഎം പ്രവർത്തകൻ പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിച്ച് നേതാക്കൾ; സംസ്കാരം 5 മണിക്ക്

പുഷ്പന് അന്ത്യാഭിവാദ്യമർപ്പിച്ച് നേതാക്കൾ. കണ്ണൂരിലെ കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ ഇന്നലെയാണ് അന്തരിച്ചത്. തലശ്ശേരിയിലും തുടർന്ന് ചൊക്ലിയിലും മൃതദേഹം പൊതുദർശനത്തിക്കും. തലശ്ശേരി ടൗൺഹാളിൽ നിരവധി നേതാക്കൾ പുഷ്പന് അന്ത്യാഭിവാദ്യമർപ്പിക്കാനെത്തി. കൃത്യം എട്ട് മണിക്ക് തന്നെ കോഴിക്കോട് നിന്നുള്ള വിലാപയാത്ര ആരംഭിച്ചിരുന്നു. പ്രത്യേക പോയിന്റുകളിലാണ് അന്ത്യാഭിവാദ്യമർപ്പിക്കാൻ പ്രവർത്തകർക്ക് സൗകര്യമൊരുക്കിയിരുന്നത്. നിരവധി പാർട്ടി പ്രവർത്തകരാണ് വഴിയരികിൽ കാത്തുനിന്ന് യാത്രാമൊഴി നൽകിയത്.  കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെയായിരുന്നു പുഷ്പന്റെ അന്ത്യം. കോഴിക്കോട് നിന്നും…

Read More

കുവൈത്ത് ദുരന്തം; മരിച്ച 23 മലയാളികള്‍ക്കും അന്തിമോപചാരമര്‍പ്പിച്ച് മുഖ്യമന്ത്രി

കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 23 മലയാളികളാണ് കുവൈറ്റിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇവരുടേതടക്കം 31 മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിലാണ് കേരളത്തിലെത്തിച്ചത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുമടക്കമുള്ളവർ മൃതദേഹം ഏറ്റുവാങ്ങി. തമിഴ്നാട് നിന്നുള്ള ഏഴ് മൃതദേഹം തമിഴ്നാട് മന്ത്രി കെ എസ് മസ്താൻ ഏറ്റുവാങ്ങി. കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയ പ്രത്യേക സ്ഥലത്ത് ഓരോരുത്തർക്കായും ഒരുക്കിയിടത്ത്…

Read More

സച്ചി അസുഖമായി കിടക്കുന്ന സമയത്ത് ഞാന്‍ വളരെ അധികം വിഷമിച്ചിട്ടുണ്ട്: മേജര്‍ രവി

മലയാളികള്‍ക്ക്  ആര്‍മിയെയും പട്ടാളക്കാരെയും പരിചയപ്പെടുത്തിയ മലയാള സംവിധായകനാണ് മേജര്‍ രവി. സംവിധായകന്‍ എന്നതിലുപരി നല്ല ഒരു നടന്‍ കൂടിയാണ് മേജര്‍ രവി. അനാര്‍ക്കലിയിലെ നേവി ഓഫീസറുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അതിന്റെ സംവിധായകനായ സച്ചിയുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് പറയുകയാണ് മേജര്‍ രവി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്. സച്ചി മരിക്കുന്നതിന് രണ്ട് ദിവസം അദ്ദേഹത്തെ കണ്ടുവെന്നും മേജര്‍ രവി പറയുന്നു. സച്ചിയുമായുള്ള ആത്മബന്ധം അനാര്‍ക്കലി മുതല്‍ തുടങ്ങിയതാണ്. പടം കഴിഞ്ഞ് കുണ്ടന്നൂരിലെ ഫ്‌ളാറ്റില്‍…

Read More

102 ലോക്സഭാ മണ്ഡലങ്ങളിൽ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 102 ലോക്സഭാ മണ്ഡലങ്ങളിലെ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. 21 സംസ്ഥാനങ്ങളിലെ 102 ലോക്സഭ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. ഉത്സവാഘോഷം കണക്കിലെടുത്ത് ബിഹാറിൽ നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത് അവസാനിക്കുക. നാളെ മുതൽ തന്നെ നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധനയും ആരംഭിക്കും. മാർച്ച് 30 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഏപ്രിൽ 19നാണ് നടക്കുക.today the last date to file nomination papers അതേസമയം…

Read More

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാർച്ച് 25 വരെ അവസരം

വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് മാർച്ച് 25 വരെ പട്ടികയിൽ പേര് ചേർക്കാനാവും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുക. 18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ voters.eci.gov.in ല്‍ പ്രവേശിച്ച്…

Read More

സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുൽവാമയിൽ എത്തില്ല; ബിജെപി 42 ജവാൻമാരുടെ ജീവൻ ബലി കൊടുത്തു: ആന്റോ ആന്റണി

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 42 ജവാൻമാരുടെ ജീവൻ ബലി കൊടുത്താണ് ബിജെപി വിജയിച്ചതെന്ന്  ആന്റോ ആന്റണി എംപി. പുൽവാമ ആക്രമണം സംബന്ധിച്ചാണ് ആന്റോ ആന്റണിയുടെ ​ഗുരുതര ആരോപണം. ”സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുൽവാമയിൽ എത്തില്ലെന്ന് പലരും സംശയിച്ചു. സേനയെ നയിച്ചിരുന്നവരുടെ സംശയം ദുരീകരിച്ചത് ​ഗവർണറായിരുന്ന സത്യപാൽ മാലിക് ആണ്. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ജമ്മു കശ്മീർ ​ഗവർണർ വെളിപ്പെടുത്തി.” പുൽവാമ സ്ഫോടനത്തിൽ പാകിസ്ഥാന് എന്താണ് പങ്കെന്നും ആന്റോ ആന്റണി എംപി ചോദിച്ചു.    

Read More

കനത്ത സുരക്ഷ; എറണാകുള ജില്ലയിലെ മാറ്റിവെച്ച നാലു മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് സമാപിക്കും

സംസ്ഥാനത്തെ 140 മണ്ഡലങ്ങളും പൂർത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്തിയും മന്ത്രിമാരും ഇന്നെത്തുക. വൈകിട്ട് 3 നും അഞ്ചിനുമാണ് പൊതുയോഗങ്ങൾ. നവകേരള സദസിന് നേരത്തെ തന്നെ സമാപനമായെങ്കിലും കാനം രാജേന്ദ്രന്‍റെ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ച എറണാകുള ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്നലെയും ഇന്നുമായി തുടരുന്നത്. പാലാരിവട്ടത്ത് കരിങ്കൊടികാണിച്ച യൂത്ത് കോൺഗ്രസ് പ്രവ‍ർത്തകരെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രാത്രി മുഴുവൻ നീണ്ട സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് നവകേരളയാത്ര അവസാനമണ്ഡലങ്ങളിലേക്ക്…

Read More

ആധാർ പുതുക്കാനുളള സമയ പരിധി നീട്ടി

ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. ഡിസംബര്‍ 14 ആയിരുന്നു നേരത്തെ പറഞ്ഞിരുന്ന സമയ പരിധി. സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തിയ്യതി നീട്ടിയ സാഹചര്യത്തില്‍ തിരക്കു കൂട്ടേണ്ടതില്ല.  സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക  myAadhaar പോർട്ടൽ വഴി മാത്രമാണ്. ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ 50 രൂപ ഫീസ്…

Read More