കോഴിക്കോട് വിമാനത്താവള പരിസരത്ത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും കാണരുത്; നിരോധിച്ച് കളക്ടർ

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്‌ളൈറ്റ് സോണിൽ പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ച്  മലപ്പുറം ജില്ലാ കളക്ടർ വി ആർ  വിനോദ് ഉത്തരവിട്ടു. പാരാ ഗ്ലൈഡറുകൾ, ഹൈ റൈസർ ക്രാക്കറുകൾ, പ്രകാശം പരത്തുന്ന വസ്തുക്കൾ എന്നിവയുടെ ഉപയോഗം, പട്ടം പറത്തൽ എന്നിവയ്ക്കും നിരോധനമുണ്ട്. ഇവയുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നിരോധനം. സി ആർ പി സി സെക്ഷൻ 144 പ്രകാരമാണ് നിരോധനം…

Read More

കൊൽക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിന് സമീപം 8 പൊലീസ് സ്റ്റേഷൻ പരിധിയിൽ ലേസർ ലൈറ്റ് ഷോകൾക്ക് നിരോധനം

കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള സ്ഥലങ്ങളിൽ ലേസർ ലൈറ്റ് ഷോകൾക്ക് വിലക്കേർപ്പെടുത്തി കൊൽക്കത്ത പൊലീസ്. ലേസർ ബീമുകളും ലൈറ്റുകളും കാരണം കാഴ്ച മങ്ങുന്നു എന്ന പൈലറ്റുമാരുടെ പരാതിയെ തുടർന്നാണ് നടപടി. വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് പൊലീസ് അറിയിച്ചു. എട്ട് പോലീസ് സ്റ്റേഷൻ പരിധികളിലാണ് ലേസർ ലൈറ്റുകള്‍‌ക്ക് നിരോധനമുള്ളത്.  എയർപോർട്ട്, നാരായൺപൂർ, ബാഗുയാതി എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലും ഇക്കോ പാർക്ക്, ബിധാൻനഗർ സൗത്ത്, ബിധാൻനഗർ ഈസ്റ്റ്, ന്യൂ ടൗൺ, രാജർഹട്ട് എന്നീ…

Read More

ഡ്രോണുകളേ വീഴ്ത്താൻ ഇനി യു.കെ.യുടെ ഡ്രാഗണ്‍ഫയർ; അത്യാധുനിക ലേസര്‍ ആയുധവുമായി പ്രതിരോധസേന

വ്യോമാതിര്‍ത്തിയിലെത്തുന്ന ഡ്രോണ്‍, മിസൈൽ പോലെയുള്ള നുഴഞ്ഞുകയറ്റങ്ങളെ വെടിവെച്ചുവീഴ്ത്താന്‍ ഡ്രാഗണ്‍ഫയറുമായി യു.കെ പ്രതിരോധസേന. അത്യാധുനിക ലേസര്‍ ആയുധമാണ് ‘ഡ്രാഗണ്‍ഫയര്‍’. ഈ ആയുധത്തിന്റെ പരീക്ഷണദൃശ്യങ്ങള്‍ യു.കെ. പ്രതിരോധമന്ത്രാലയം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഒരു കിലോമീറ്റര്‍ അകലെയുള്ള നാണയത്തെപ്പോലും വെടിവെച്ചിടാന്‍ ഡ്രാഗണ്‍ഫയര്‍ പര്യാപ്തമാണെന്നും പ്രതിരോധമന്ത്രാലയം പറയുന്നു. എന്നാൽ ഡ്രാഗണ്‍ഫയറിന്റെ പരമാവധി റേഞ്ച് എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്‌കോട്‌ലന്‍ഡിലെ ഹെര്‍ബ്രിഡ്‌സ് റേഞ്ചില്‍ ജനുവരിയിലായിരുന്നു ഡ്രാഗണ്‍ഫയറിന്റെ ആദ്യപരീക്ഷണം. ആയുധനിര്‍മാണത്തിനും ഉപയോഗത്തിനുമുള്ള ചെലവ് കുറയ്ക്കുന്നതിനൊപ്പം നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാനും ഈ ആയുധം ഉപയോഗപ്പെടുമെന്ന് ആദ്യപരീക്ഷണം വിജയിച്ചതിന് പിന്നാലെ…

Read More