
അമേരിക്കയിലെ ഏറ്റവും വലിയ പെരുമ്പാമ്പ് പിടിയില്‍
അമേരിക്കയില്‍ നടന്ന ഒരു പാമ്പു വേട്ടയാണ് ദിവസങ്ങളായി മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. അമേരിക്കയില്‍ പിടികൂടിയതില്‍വച്ച് ഏറ്റവും നീളം കൂടിയ പെരുമ്പാമ്പിനെയാണ് പിടികൂടിയത്. 19 അടി നീളമുള്ള ബര്‍മീസ് പെരുമ്പാമ്പിനെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായ ജെയ്ക് വലേരിയാണു പിടികൂടിയത്. ഇതിനു മുന്‍പ് പിടിക്കപ്പെട്ട ഏറ്റവും വലിയ ബര്‍മീസ് പാമ്പിന് 18 അടി ഒമ്പത് ഇഞ്ച് ആയിരുന്നു നീളം. 2020 ഒക്ടോബറിലായിരുന്നു ഇത്. ഇന്‍സ്റ്റാഗ്രാമില്‍ വലേരി പങ്കുവച്ച പാമ്പിനെ പിടിക്കുന്ന വീഡിയോയിലെ രംഗങ്ങള്‍ ഭയമുളവാക്കുന്നതാണ്. പെരുമ്പാമ്പിനെ വാലില്‍ പിടിച്ച് റോഡിലേക്ക്…