
ലോകത്തെ ഏറ്റവും വലിയ ലോജിസ്റ്റിക് ഹബ്ബായി മാറാൻ തയ്യാറെടുത്ത് ദുബൈ
ദുബൈ എമിറേറ്റിലെ പഴം, പച്ചക്കറി മാർക്കറ്റിനെ ലോകത്തെ ഏറ്റവും വലിയ ലോജിസ്റ്റിക് ഹബായി മാറ്റാനൊരുങ്ങി ദുബൈ മുനിസിപ്പാലിറ്റി. ഇതിന്റെ ഭാഗമായി നിലവിലെ മാർക്കറ്റിന്റെ വലിപ്പം ഇരട്ടിയാക്കും. ദുബൈ ഡി.പി വേൾഡും ദുബൈ മുനിസിപ്പാലിറ്റിയും തമ്മിൽ ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബൈ ഫസ്റ്റ് ഉപ ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവെക്കൽ. ബുധനാഴ്ച എക്സ് പ്ലാറ്റ്ഫോമിലൂടെ ഇദ്ദേഹംതന്നെയാണ് വമ്പൻ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. നിലവിലെ…