
തസ്ക്കര ടെക്കി; തക്കാളി കൃഷിയിൽ നഷ്ടം; ലോൺ അടയ്ക്കാൻ ഓഫീസിലെ ലാപ്ടോപ്പുകൾ മോഷ്ടിച്ച് ടെക്കി
ബാങ്ക് വായ്പയെടുത്തു തക്കാളി കൃഷി നടത്തി നഷ്ടത്തിലായതോടെ കടം വീട്ടാൻ ഓഫീസിലെ ലാപ്ടോപുകൾ മോഷ്ടിച്ച് വിറ്റ ടെക്കി പിടിയിൽ. കർണാടകയിലാണു സംഭവം. ഹൊസൂർ സ്വദേശി മുരുകേഷ് ആണ് അറസ്റ്റിലായത്. അറസ്റ്റിലായ യുവാവിനു പറയാനുണ്ടായിരുന്നത് കണ്ണീർക്കഥകളാണ്. ഹൊസൂരിലെ ആറേക്കർ സ്ഥലത്താണ് മുരുകേഷ് തക്കാളി കൃഷി നടത്തിയത്. വിളനാശത്തെ തുടർന്ന് വൻ സാമ്പത്തിക നഷ്ടം സംഭവിക്കുകയായിരുന്നു. കൃഷിയിൽ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വലിയ പതനം നേരിട്ടതോടെ മുരുകേഷ് വലിയ പ്രതിസന്ധിയിലായി. ലോൺ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ബാങ്ക് നിയമനടപടി സ്വീകരിക്കുമെന്ന് അറിയച്ചതോടെ പണം അടയ്ക്കാനായി…