ലാപ്ടോപ് പൊട്ടിത്തെറിച്ച് അപകടം: 2 കുട്ടികൾക്ക് ദാരുണാന്ത്യം

പാക്കിസ്ഥാനിലെ ഫൈസലാബാദിലുള്ള ഷരീഫ്പൂരിൽ ലാപ്ടോപ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു. ഏഴു പേർക്ക് പരുക്കേറ്റു. ബുധനാഴ്ചയാണ് സംഭവം. രണ്ടു സ്ത്രീകളും മൂന്നു മുതൽ ഒൻപത് വയസ്സുവരെ പ്രായമുള്ള 5 കുട്ടികളും ഉൾപ്പെടെ ഗുരുതരമായി പൊള്ളലേറ്റ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുതായും ഇവരിൽ ആറുവയസ്സുള്ള പെൺകുട്ടിയും ഒൻപതുവയസ്സുള്ള ആൺകുട്ടിയുമാണ മരിച്ചതെന്നും അലൈഡ് ഹോസ്പിറ്റലിലെ ഡോക്ടർ ഹമ്മദ് അഹമ്മദ് പറഞ്ഞു.  ചാർജ് ചെയ്യുന്നതിനായി ഇട്ടിരുന്ന ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് തീപടർന്നാണ് അപകടമുണ്ടായത്. പാക്ക് പ്രവശ്യയായ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ്…

Read More

ലാപ്‌ടോപ്പ് നിര്‍മ്മാണത്തിനായി 27 കമ്പനികള്‍ക്ക് അനുമതി നല്‍കി കേന്ദ്രം

ലാപ്‌ടോപ്പ് നിര്‍മ്മാണത്തിനായി 27 കമ്പനികള്‍ക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ഐടി ഹാര്‍ഡ് വെയറിനായുള്ള പുതിയ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി പ്രകാരമാണ് ഡെല്‍, എച്ച്പി, ഫോക്‌സ്‌കോണ്‍ എന്നിവയുള്‍പ്പെടെ 27 കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഹൈടെക് നിര്‍മ്മാണത്തിന്റെ ആഗോള ഹബ്ബായി മാറാനുള്ള ശ്രമത്തിനിടെയാണ് പ്രോത്സാഹന പദ്ധതികളും നയവ്യതിയാനവും ഉള്‍ക്കൊള്ളിച്ചുള്ള സര്‍ക്കാരിന്റെ ഈ നീക്കം. പുതിയ നയപ്രകാരം ഇന്ത്യ ഐടി ഹാര്‍ഡ്വെയര്‍ രംഗത്തെ ഭീമന്‍മാരെ ആകര്‍ഷിക്കുകയാണ്. പിഎല്‍ഐ ഐടി ഹാര്‍ഡ്വെയര്‍ സ്‌കീമിന് കീഴില്‍ 27 കമ്പനികള്‍ക്കാണ് അംഗീകാരം ലഭിച്ചത്….

Read More