ഹിന്ദി ഔദ്യോഗിക ഭാഷ മാത്രം; രാഷ്ട്രഭാഷയല്ല: ആര്‍. അശ്വിന്‍

ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നും അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ താരം  ആര്‍.അശ്വിന്‍. പരമാര്‍ശം ചര്‍ച്ചയായതോടെ വിവാദവുമായി. തമിഴ്നാട്ടിലെ ഒരു സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ ബിരുദദാന ചടങ്ങിനിടെയായിരുന്നു അശ്വിന്റെ വിവാദ പരാമര്‍ശം. ഇംഗ്ലീഷ് അറിയുന്നവരും തമിഴ് ഭാഷ അറിയുന്നവരും വേദിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഹിന്ദി അറിയാമോ എന്ന് അശ്വിന്‍ ചോദിച്ചപ്പോള്‍ എല്ലാപേരും നിശബ്ദരായി. താനും എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിയാണെന്നും വേദിയില്‍ അശ്വിന്‍ പറഞ്ഞു. അശ്വിന്റെ പരാമര്‍ശം വിവാദമായതോടെ താരത്തിനെതിരേ ബിജെപിയടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍…

Read More

ഭരണരംഗത്ത് ‘ടിയാൻ” എന്ന പദത്തിന് സ്ത്രീലിംഗമായി ‘ടിയാരി’ ഉപയോഗിക്കരുത്; ഭാഷാ പ്രയോഗത്തിൽ ഉത്തരവിറക്കി സര്‍ക്കാര്‍

ഔദ്യോഗിക ഭരണരംഗത്ത് ‘ടിയാൻ” എന്ന പദത്തിന് സ്ത്രീലിംഗമായി ‘ടിയാരി’ എന്ന് ഉപയോഗിക്കരുതെന്ന് ഉത്തരവിറക്കി നിയമ വകുപ്പ്. ഭാഷാ മാർഗ നിർദേശക വിദഗ്ധസമിതിയുടെ യോഗ തീരുമാനമാണ് ഒക്ടോബര്‍ എട്ടിന് ഉത്തരവായി ഇറങ്ങിയിരിക്കുന്നത്. ഭരണരംഗത്ത് ടിയാൻ’ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ടിയാരി’ എന്ന് വ്യാപകമായി ഉപയോഗിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന അര്‍ത്ഥത്തിൽ ഉപയോഗിക്കുന്ന ടിയാൻ’ എന്നതിന്റെ സ്ത്രീലിംഗമായി ടിയാൾ എന്നതിനു പകരം ടിയാരി എന്ന് ഉപയോഗിക്കുന്നത് അനുചിതമാണെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ചില ഉദ്യോഗസ്ഥർ ടി….

Read More

കേരളവും തമിഴ്‌നാടും ബിജെപിയിൽനിന്ന് ഭീഷണി നേരിടുന്നു: ഉദയനിധി സ്റ്റാലിൻ

കേരളവും തമിഴ്‌നാടും ബിജെപിയിൽനിന്ന് ഭീഷണി നേരിടുകയാണെന്നും അതിനെ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു സംസ്‌കാരം’ എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും കേന്ദ്രീകൃത പരീക്ഷകളെ ഡിഎംകെ എതിർക്കുമെന്നും ഉദയനിധി പറഞ്ഞു. പുരോഗമന ശക്തികളുടെ സ്വാധീനം മൂലമാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഫാഷിസ്റ്റ് ശക്തികൾക്ക് ഇടം ലഭിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് സ്വകാര്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉദയനിധി. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതും സംസ്‌കൃതത്തിന് പ്രാധാന്യം നൽകുന്നതും ഡിഎംകെ ശക്തമായി എതിർക്കുമെന്നും…

Read More

ഒരു ഭാഷ മാത്രമാണ് ഏറ്റവും മഹത്തായതെന്നത് തെറ്റായ പ്രചരണം; ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെ ആർഎസ്എസ്

ഹിന്ദി അടിച്ചേൽപിക്കുന്നതിന് എതിരെ ആർഎസ്എസ്. ഒരുഭാഷ മാത്രമാണ് ഏറ്റവും മഹത്തായത് എന്നത് തെറ്റായ പ്രചരണമാണെന്ന് മുതിർന്ന ആര്എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. ഇന്ത്യയിൽ സംസാരിക്കുന്ന എല്ലാ ഭാഷയും ദേശീയ ഭാഷയാണ്. എല്ലാ ഭാഷയിലെയും ആശയവും ഒന്നാണ് എന്നും, ചില ഭാഷ മോശമാണെന്നുള്ള പ്രചാരണം തെറ്റാണെന്നും സുരേഷ് ഭയ്യാജി ജോഷി രാജസ്ഥാനിലെ ജയ്പൂരിൽ പറഞ്ഞു. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആർഎസ്എസ് പ്രവർത്തനം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് പ്രസ്താവന. വിവിധ മേഖലകളിൽ ഹിന്ദി നിർബന്ധമാക്കുന്ന കേന്ദ്രസർക്കാർ നടപടിയെ പ്രതിപക്ഷം…

Read More

രാജ്യത്ത് അഞ്ച് ഭാഷകൾക്ക് കൂടി ‘ശ്രേഷ്ഠ ഭാഷ’ പദവി; കേന്ദ്രം അംഗീകാരം നൽകി

രാജ്യത്ത് അഞ്ച് ഭാഷകൾക്ക് കൂടി ‘ശ്രേഷ്ഠ ഭാഷ’ പദവി നൽകാൻ അംഗീകാരം നൽകി കേന്ദ്ര സർക്കാർ. മറാത്തി, ബംഗാളി, പാലി, പ്രാകൃത്, അസമീസ് എന്നീ അഞ്ച് ഭാഷകൾക്കാണ് പുതുതായി ശ്രേഷ്ഠ ഭാഷ പദവി ലഭിക്കുക. ഇതോടെ ശ്രേഷ്ഠ ഭാഷ പദവി ലഭിക്കുന്ന ഭാഷകളുടെ എണ്ണം 6ൽ നിന്ന് 11 ആയി ഉയരും. തമിഴ്, സംസ്‌കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ ഭാഷകൾക്കായിരുന്നു നേരത്തെ ഈ പദവി ലഭിച്ചിരുന്നത്. 2004-ൽ തമിഴിന് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചിരുന്നു….

Read More

പക്ക തിരുവനന്തപുരം ഭാഷ; തുടക്കത്തിൽ ഞാൻ പെട്ടുപോയിട്ടുണ്ട്: അനശ്വര രാജൻ

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അനശ്വര രാജൻ ഇന്ന് തെന്നിന്ത്യൻ താരറാണിയായി വളർന്നിരിക്കുന്നു. ഉദാഹരണം സുജാതയിൽ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര വേഷമിട്ടത്. ആ ചിത്രത്തിനുവേണ്ടി തിരുവനന്തപുരം ഭാഷ പഠിക്കാൻ നടത്തിയ ശ്രമം തുറന്നുപറയുകയാണ് താരം: എന്നോട് പറഞ്ഞിരുന്നു പക്ക തിരുവനന്തപുരം ഭാഷയാണ് സിനിമയിൽ. അതു പഠിക്കണം. തുടക്കത്തിൽ ഞാൻ പെട്ടുപോയിട്ടുണ്ട്. ഒരിക്കൽ ഞാൻ ഒരാളോട് ചോദിച്ചു, ചായ കുടിച്ചോ… മറുപടി ഓ… ഞാൻ ചോദിച്ചു, അല്ല ചായ കുടിച്ചോ… വീണ്ടും അതു തന്നെ മറുപടി….

Read More

ഭരണഭാഷ പൂര്‍ണമായും മലയാളം; സര്‍ക്കുലർ

ഭരണഭാഷ പൂര്‍ണമായും മലയാളമാക്കാനുള്ള ഉത്തരവുകളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നു ഭരണപരിഷ്കാരവകുപ്പ് (ഔദ്യോഗികഭാഷ) സര്‍ക്കുലർ. ഓഫീസുകളിലെ എല്ലാബോര്‍ഡുകളും മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നിർദേശിച്ചു. ബോര്‍ഡുകളുടെ ആദ്യ നേര്‍പകുതി മലയാളത്തിലും ബാക്കിഭാഗം ഇംഗ്ലീഷിലും ഒരേവലുപ്പത്തില്‍ പ്രദര്‍ശിപ്പിക്കണം. വാഹനങ്ങളുടെ ബോര്‍ഡുകള്‍ മുൻവശത്ത് മലയാളത്തിലും പിൻവശത്ത് ഇംഗ്ലീഷിലും ഒരേവലുപ്പത്തില്‍ എഴുതണം. ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവിയുമടങ്ങുന്ന തസ്തികമുദ്രകള്‍ എന്നിവ മലയാളത്തില്‍കൂടി തയ്യാറാക്കണം. ഹാജര്‍പുസ്തകം, സ്യൂട്ട് രജിസ്റ്റര്‍ തുടങ്ങി ഓഫീസുകളിലെ എല്ലാ രജിസ്റ്ററുകളും മലയാളത്തില്‍ തയ്യാറാക്കണം. ഫയലുകള്‍…

Read More

 ഓഫീസിൽ ഇന്ത്യൻ ഭാഷ സംസാരിച്ച ജീവനക്കാരനെ പിരിച്ചു വിട്ട് യുഎസ് കമ്പനി

ഓഫീസിനുള്ളിൽ മൊബൈൽ ഫോണിലൂടെ ഇന്ത്യൻ ഭാഷ സംസാരിച്ചതിന് ജീവനക്കാരനെ പിരിച്ച് വിട്ട യുഎസ് കമ്പനിക്കെതിരെ കേസ്. അമേരിക്കന്‍ എഞ്ചിനീയറിയര്‍ അനില്‍ വര്‍ഷനി നല്‍കിയ പരാതിയിലാണ് യുഎസ് പ്രതിരോധ കമ്പനിക്കെതിരെ അലബാമ കോടതി കേസെടുത്തത്. ഹിന്ദി ഭാഷയിൽ സംസാരിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കിയെന്നാണ് അനിൽ വർഷിനിയുടെ പരാതി.  യു.എസ് പ്രതിരോധ കമ്പനിയായ പാര്‍സണ്‍സ് കോര്‍പ്പറേഷനെതിരെയാണ് അനിലിന്‍റെ പരാതിയിൽ കേസെടുത്തത്. ഓഫീസിൽ ഹിന്ദിയിൽ സംസാരിക്കുന്നത് ഒരു സഹപ്രവർത്തകൻ കേട്ടതിനെത്തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. ഇന്ത്യയിലുള്ള രോഗിയായ ബന്ധുവിനോട് അനിൽ ഫോണിൽ…

Read More

ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ നിയന്ത്രണം: കേന്ദ്രത്തിന് സമയം നീട്ടിനല്‍കി ഡല്‍ഹി ഹൈക്കോടതി

ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കനിയന്ത്രണം സംബന്ധിച്ച് നിയമങ്ങള്‍ രൂപവത്കരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് അറിയിക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് സമയം നീട്ടിനല്‍കി. മാര്‍ച്ച് ആറിനാണ് ഹൈക്കോടതി ഐ.ടി. മന്ത്രാലയത്തോട് ഇതുസംബന്ധിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ മന്ത്രാലയം ഒരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടില്ലെന്ന് ഏപ്രില്‍ 12-ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയുടെ സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി. മന്ത്രാലയത്തിനുവേണ്ടി നോട്ടീസ് സ്വീകരിക്കാന്‍ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകയായ മോണിക്ക അറോറയോട് ആവശ്യപ്പെട്ടു.പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്‍പ്പെടെ ഉപയോഗിക്കുന്ന ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീലഭാഷയടക്കം പ്രയോഗിക്കുന്നത് ഗൗരവമായി കാണണം. സാമൂഹികമാധ്യമങ്ങളിലും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലും ഉള്ളടക്കനിയന്ത്രണത്തിനുള്ള…

Read More