
ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി മുഖ്യമന്ത്രി, ഭാര്യ 33,000 രൂപ; നൂറ് വീടുകൾ വച്ചുതരാമെന്ന് കർണാടക മുഖ്യമന്ത്രി
വയനാട്ടിൽ ദുരന്തത്തിനിരയായവർക്കായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രി നൽകിയത്. ഭാര്യ കമല 33,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു. ദുരന്തത്തിന്റെ കാരണം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. തെരച്ചിൽ ഊർജിതമായി നടക്കുകയാണെന്നും 148 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തിരിച്ചറിയാത്ത 67 മൃതദേഹങ്ങൾ പൊതുശ്മശാനത്തിൽ സംസ്‌കരിക്കും. അതേസമയം, ദുരിതബാധിതർക്ക് നൂറ് വീടുകൾ വച്ചുനൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്. 25 വീടുകൾ നൽകുമെന്ന് പ്രതിപക്ഷ…