വയനാട്ടിലെ ദുരന്തഭൂമിയിൽ പ്രധാനമന്ത്രി; ഹെലികോപ്ടറിൽ ആകാശനിരീക്ഷണം നടത്തി

വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗം ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലേക്ക് പുറപ്പെട്ടു. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ,ചൂരൽമല, പുഞ്ചിരിമട്ടം മേഖലയിൽ ആകാശ നിരീക്ഷണം നടത്തി. ഇതിനുശേഷമാണ് കൽപറ്റയിൽ നിന്നും ചൂരൽമലയിലേക്ക് പുറപ്പെട്ടത്. പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ട്. ആകാശ നിരീക്ഷണം പൂർത്തിയാക്കിയശേഷം ഉച്ചയ്ക്ക് 12.15ഓടെയാണ് കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്ടർ…

Read More

എൻഒസി ഇല്ലാത്ത റിസോർട്ടുകൾ അടയ്ക്കണം; മുണ്ടക്കൈയിൽ കെട്ടിടങ്ങൾ നിയന്ത്രിക്കണം: വയനാട് സൗത്ത് ഡിഎഫ്ഒ

മുണ്ടക്കൈയിൽ കെട്ടിടങ്ങൾ നിയന്ത്രിക്കണമെന്ന് വയനാട് സൗത്ത് ഡി എഫ് ഒ അജിത്ത് കെ രാമൻ പറഞ്ഞു. റെഡ് കാറ്റഗറിയിലുള്ള മുണ്ടക്കൈ ഉൾപ്പെടുന്ന പ്രദേശത്തെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. സുരക്ഷ ഇല്ലാത്തതിനാൽ കെട്ടിടങ്ങൾ ഈ മേഖലയിൽ നിയന്ത്രിക്കണം. എൻഒസി ഇല്ലാത്ത പ്രവർത്തിക്കുന്ന റിസോർട്ടുകളും മറ്റും അടിയന്തരമായി നിർത്തലാക്കണം. പുഞ്ചിരിമട്ടം ഭാഗത്തെ വനമേഖലയോട് ചേർന്നുള്ള സ്ഥലങ്ങൾ ആവശ്യമെങ്കിൽ വനം വകുപ്പ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; പ്രധാനമന്ത്രിയുടെ സന്ദർശനത്തില്‍ അനുകൂല നടപടി പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി

വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറ്റന്നാള്‍ പ്രധാനമന്ത്രി വയനാട്ടിലെത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരന്ത തീവ്രത അറിയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒമ്പതംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വയനാട്ടില്‍ സമഗ‌ പുനരധിവാസം ആവശ്യമായിട്ടുണ്ട്. ഇതിന് കേന്ദ്രസഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദശനത്തിൽ അനുകൂല നടപടി പ്രതീക്ഷിക്കുകയാണ്. കേരളം പ്രധാനമന്ത്രിക്ക് വിശദമായ കത്ത് നൽകിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

Read More

ഉരുള്‍പൊട്ടല്‍ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍; സഹായം നല്‍കാന്‍ ടാസ്‌ക് ഫോഴ്സ്

ഉരുള്‍പൊട്ടല്‍ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ ദുരന്തബാധിതരെ സഹായിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കി. മന്ത്രിസഭാ ഉപസമിതിയുടെ നിർദേശത്തെ തുടര്‍ന്നാണു നടപടി. റവന്യു റിക്കവറി ഡെപ്യുട്ടി കലക്ടർ കെ.ഗോപിനാഥ് ചെയര്‍മാനായ പ്രത്യേക ദൗത്യസംഘം ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അര്‍ഹമായ ക്ലെയിമുകള്‍ എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികളാണു പ്രത്യേക ദൗത്യസംഘം സ്വീകരിക്കുക. ഇതിനായി വിവിധ വകുപ്പുകളുമായി ചേര്‍ന്നു വിവരണശേഖരണം നടത്തും. ദുരന്തത്തിനിരയായവര്‍ എടുത്തിട്ടുള്ള ഇന്‍ഷുറന്‍സ് പോളിസികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതിനായി തയാറാക്കും….

Read More

പിന്തുണക്ക് ഹൃദയംഗമായ നന്ദി; സാധനങ്ങൾ സ്വീകരിക്കുന്നത് നിര്‍ത്തിയെന്ന് വയനാട് ജില്ലാ കളക്ടർ

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കളക്ഷൻ സെന്‍ററില്‍ ആവശ്യത്തിനുണ്ടെന്ന് വയനാട് ജില്ലാ കളക്ടര്‍ മേഘശ്രീ അറിയിച്ചു. ഇതിനാല്‍ തല്‍ക്കാലത്തേക്ക് കളക്ഷൻ സെന്‍ററിൽ ഭക്ഷ്യ സാധനങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായും കളക്ടര്‍ അറിയിച്ചു. വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിന് സമയബന്ധിതമായി സഹായം നൽകിയതിന് പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. നിലവിൽ ആവശ്യത്തിനുള്ള…

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തം: സ്വമേധയാ കേസെടുക്കാൻ റജിസ്ട്രാർക്ക് നിർദേശം നൽകി ഹൈക്കോടതി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുക്കാൻ റജിസ്ട്രാർക്ക് ഹൈക്കോടതി നിർദേശം നൽകി. മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. കേസ് നാളെ രാവിലെ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളിൽ ഉൾപ്പെടും. വയനാട് ദുരന്തമുണ്ടായതിനു പിന്നാലെ സ്ഥിതിഗതികളെക്കുറിച്ചു ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു സ്വമേധയാ കേസെടുക്കാൻ തീരുമാനമായത്. നേരത്തെ ദേശീയ ഹരിത ട്രിബ്യൂണലും വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ റിപ്പോർട്ട് തേടിയിരുന്നു.

Read More

ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായവരുടെ ആദ്യ കരട് പട്ടികയിൽ 138 പേർ

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കരട് പട്ടിക പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ പട്ടിക തയ്യാറാക്കിയത്. ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ചവരും ദുരന്തബാധിത പ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരുമായ ആളുകളില്‍ ദുരന്തത്തിന് ശേഷം കാണാതായ 138 പേരെ ഉള്‍പ്പെടുത്തിയുള്ളതാണ് പട്ടിക. ദുരന്തബാധിത പ്രദേശങ്ങളിലെ റേഷന്‍ കാര്‍ഡ്, വോട്ടര്‍ പട്ടിക തുടങ്ങിയ രേഖകള്‍ ഇതിനായി പരിശോധിച്ചു. ഗ്രാമപഞ്ചായത്ത്, ഐസിഡിഎസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ലേബര്‍ ഓഫീസ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി…

Read More

വയനാട് ഉരുൾപൊട്ടൽ: സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരും

വയനാട് ഉരുൾപൊട്ടലിൽ സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരുമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനം. സൈന്യത്തിന്റെ നിലപാടിന് മുൻഗണന നൽകാൻ തീരുമാനം. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തു. ദുരന്ത മേഖലയിലെ തിരച്ചിൽ ഊർജ്ജതമാക്കാൻ യോ​ഗത്തിൽ തീരുമാനിച്ചു. സഹായം ലഭ്യമാകാൻ സാധ്യതയുള്ള എല്ലായിടങ്ങളിൽ നിന്നും സ്വീകരിക്കും. ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെടും. പുനരധിവാസത്തിന് കേന്ദ്രസഹായം അനിവാര്യമാണെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. ചാലിയാറിലും തിരച്ചിൽ ഊർജിതമായി നടപ്പാക്കും….

Read More

‘കേരളം എല്ലായ്‌പ്പോഴും സ്‌നേഹം തന്നിട്ടുണ്ട്’; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അല്ലു അർജുൻ

വയനാടിന് സഹായവുമായി തെലുങ്ക് താരം അല്ലു അർജുൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് നടൻ സംഭാവന നൽകിയത്. വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടലിൽ താൻ അതീവ ദുഃഖിതനാണെന്ന് അല്ലു അർജുൻ പറഞ്ഞു. കേരളം എല്ലായ്‌പ്പോഴും തനിക്ക് ഒരുപാട് സ്‌നേഹം തന്നിട്ടുണ്ടെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നുവെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പ്രാ‍ർഥിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ടൊവിനോ,…

Read More

വയനാട് ഉരുൾപൊട്ടൽ; മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെയാണ് നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുള്ളത്. മുണ്ടക്കൈയിലെ ദുരന്ത…

Read More