‘മുഖ്യമന്ത്രിയോട് ചോദിക്കൂ’; വയനാടിനുള്ള കേന്ദ്ര സഹായത്തെപ്പറ്റി സുരേഷ് ഗോപി

വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മറുപടി. മുഖ്യമന്ത്രിക്ക് അതിന്റെ കാര്യങ്ങൾ അറിയാമെന്നും മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് സുരേഷ് ഗോപി പ്രതികരിച്ചു. ‘‘നിങ്ങൾ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ. എങ്ങനെയാണ് അതിന്റെ സംവിധാനമെന്ന്. എനിക്ക് ഇതു തീരെ ഇഷ്ടമല്ല.’’ സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം കഴിഞ്ഞ് ഒരു മാസത്തിലേറെയായിട്ടും കേന്ദ്രസർക്കാർ ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…

Read More

വയനാട് ദുരന്തം; ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75,000 രൂപ, വോളണ്ടിയർമാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനുമായി 14 കോടി

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവാക്കിയ തുകയുടെ കണക്കുകൾ പുറത്ത്. ദുരിതബാധിതർക്ക് ചെലവാക്കിയതിനെക്കാൾ തുകയാണ് വോളണ്ടിയർമാർക്കായി ചെലവായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒരു മാധ്യമം വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കണക്കുകളാണിത്. സർക്കാർ സത്യവാങ്മൂലം പരാമ‌ർശിച്ചുള്ള കോടതി റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. വോളണ്ടിയർമാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനുമായി 14 കോടി ചെലവായി. ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75,000 രൂപ ചെലവായെന്നാണ് സർക്കാർ കണക്ക്. ഇത്തരത്തിൽ 359 മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് രണ്ട് കോടി 76 ലക്ഷം രൂപയാണ് ചെലവായത്. വോളണ്ടിയർമാരുടെ…

Read More

വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസം; കാർഷിക ഗ്രാമ വികസന ബാങ്ക് വായ്‌പ്പകൾ എഴുതി തള്ളും

വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസമായി സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ പ്രഖ്യാപനം. വയനാട് ദുരന്ത ബാധിതരുടെ വായ്‌പ്പകൾ എഴുതി തള്ളാൻ സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തീരുമാനിച്ചു. 52 പേരുടെ 64 വായ്‌പ്പകളാണ് ബാങ്ക് എഴുതിത്തള്ളുന്നത്. ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്‌പ്പകളാണ് ഇപ്രകാരം മൊത്തത്തിൽ എഴുതി തള്ളുകയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഒരു മാസത്തിനകം നടപടി പൂർത്തിയാക്കുമെന്നും ഈടായി നൽകിയ പ്രമാണങ്ങൾ തിരികെ നൽകുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിനൊപ്പം…

Read More

ജീവൻ നിലനിർത്താനാവശ്യമായ എല്ലാ ഉപകരണസഹായവും നൽകുന്നുണ്ട്: ഡോക്ടർമാർ

ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ അമ്പലവയൽ സ്വദേശി ജെൻസണിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതലൊന്നും ചെയ്യാനില്ലെന്നും ജീവൻ നിലനിർത്താനാവശ്യമായ എല്ലാ ഉപകരണസഹായവും നൽകുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ‘ഇന്നലെ വെെകുന്നേരം ഏകദേശം ആറ് മണിയോടെയാണ് ഇവിടെ എത്തിയത്. അപകടത്തിൽ മുക്കിൽ നിന്ന് അനിയന്ത്രിതമായ രക്തസ്രാവമുണ്ടായിരുന്നു. കൂടാതെ തലയോട്ടിക് അകത്തും പുറത്തും രക്തസ്രാവമുണ്ടായിരുന്നു. ഡോക്ടർമാർ വളരെയധികം പരിശ്രമിച്ചിട്ടും രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല’,- ഡോക്ടർ വ്യക്തമാക്കി. വയനാട് ദുരന്തത്തിൽ മാതാപിതാക്കളെയും…

Read More

വയനാട് ദുരന്ത പ്രദേശങ്ങളിലെ അയൽക്കൂട്ടങ്ങളുടെ ലോൺ എഴുതി തള്ളണം; ബാങ്കേഴ്‌സ് സമിതിയെ സമീപിച്ച് കുടുംബശ്രീ മിഷൻ

വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിലെ കുടുംബ ശ്രീ അയൽക്കൂട്ടങ്ങളുടെ ലോൺ എഴുതി തള്ളാൻ കുടുംബശ്രീ മിഷൻ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയെ സമീപിച്ചു. ചൂരൽമലയിലും മുണ്ടക്കൈയിലുമായി 3.66 കോടി രൂപയാണ് വിവിധ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ബാങ്കുകൾക്ക് നൽകാനുള്ളത്. മേഖലയിലെ കുടുംബശ്രീക്ക് കീഴിലുള്ള മുഴുവൻ മൈക്രോ സംരംഭങ്ങളും ഉരുൾപൊട്ടലോടെ ഇല്ലാതായ പശ്ചാത്തലത്തിലാണ് നടപടി. ഉരുൾ കവർന്ന മുണ്ടക്കൈയിലും ചൂരൽമലയിലുമായി ആകെ ഉണ്ടായിരുന്നത് 62 കുടുംബശ്രീ അയൽക്കൂട്ടങ്ങളാണ്. 685 പേരായിരുന്നു അംഗങ്ങൾ. ഉരുൾപൊട്ടലിൽ 47അംഗങ്ങൾക്കാണ് ജീവൻ നഷ്ടമായത്. ലിങ്കജ് ലോൺ…

Read More

വയനാട് ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകൾ ചൊവ്വാഴ്ച തുറക്കും: മന്ത്രി കെ രാജൻ

വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകൾ ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജൻ. സെപ്റ്റംബർ 2 ന് പ്രത്യേക പ്രവേശനോൽസവം നടത്തും. ചൊവ്വാഴ്ച മുതൽ സ്കൂൾ തുടങ്ങും. വിദ്യാർത്ഥികൾക്ക് മാത്രമായി 3 കെഎസ്ആർടിസി സർവീസ് നടത്തും. ദുരിതാശ്വാസ ക്യാംപുകൾ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. 3 കുടുംബങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നിൽ ദുരന്തത്തിലെ നാശനഷ്ടങ്ങളെ കുറിച്ചടക്കം 18 ന്  വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു. പണം നൽകാനുള്ള പ്രയാസം ഇനി കേന്ദ്രത്തിന് ഇല്ല. 1800 233 O221 എന്ന…

Read More

വയനാട് ദുരന്തം; 119 പേരെ ഇപ്പോഴും കാണാനില്ലെന്ന് സർക്കാർ കണക്കുകൾ

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ മൂന്നാഴ്ച പിന്നിടുന്നു. 119 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിഎൻഎ ഫലം കിട്ടുന്നതിനനുസരിച്ച് പട്ടികയിൽ നിന്ന് പേരുകൾ കുറഞ്ഞേക്കും. പതിവുപോലെ ഇന്നും തിരച്ചിൽ ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ ചേരാതിരുന്ന മന്ത്രിസഭ ഉപസമിതി ഇന്ന് യോഗം ചേർന്നേക്കും. വരുംദിവസങ്ങളിലെ തിരച്ചിലിലും ഇന്ന് തീരുമാനം ഉണ്ടാകും. സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ചൂരൽമലയിലെ വ്യാപാരസ്ഥാപനങ്ങൾ വൃത്തിയാക്കുന്നത് തുടരുകയാണ്. ഓഗസ്റ്റ് 20 നകം എല്ലാ കുടുംബങ്ങളെയും താൽക്കാലികമായി പുനരധിവസിപ്പിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നുവെങ്കിലും, മുന്നൂറിൽ…

Read More

‘വയനാടും വിലങ്ങാടും ദുരന്തബാധിതരുടെ മുഴുവൻ വായ്പകളും എഴുതിത്തള്ളണം’: വിഡി സതീശൻ

വിലങ്ങാടും വയനാടും ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ മുഴുവൻ വായ്പകളും എഴുതിത്തള്ളണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുനരധിവാസത്തിന് മൈക്രോ ലെവൽ പദ്ധതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്ക് നൽകിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലും വിലങ്ങാടും സ്ഥലം കണ്ടെത്തിയാൽ ഉടൻ കോൺഗ്രസിന്റെ 100 വീട് പദ്ധതി പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്ത ബാധിതർക്ക് ത്മസിക്കാനും ഉപജീവനത്തിനും ഒരുമിച്ചുള്ള പാക്കേജാണ് മുന്നോട്ട് വച്ചതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടിടത്തേയും ദുരിതബാധിതരുടെ മുഴുവൻ വായ്പകളും എഴുതി തള്ളണം….

Read More

വയനാട്ടിലെ ദുരന്ത മേഖലയിൽ തെരച്ചിൽ ഇന്നും തുടരും

വയനാട് ദുരന്ത മേഖലയിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും.ചാലിയാറിൽ ഇന്ന് ജനകീയ തെരച്ചിലുണ്ടാകില്ല.തിരിച്ചറിയാനാകാത്ത മൃതദേഹത്തിന്റെയും ശരീരഭാഗങ്ങളുടെയും ഡിഎൻഎ ഫലങ്ങൾ ഇന്ന് മുതൽ ലഭ്യമാക്കുമെന്ന് മന്ത്രി റിയാസ് ഇന്നലെ അറിയിച്ചിരുന്നു. വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായി രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക ക്യാമ്പ് നടത്തും.  മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാന്പ്. വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. ഇതിനിടെ ഉരുൾപൊട്ടലിൽ തിരിച്ചറിയാത്ത…

Read More

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ; നൂറിൽ അധികം പ്രഭവ കേന്ദ്രങ്ങളെന്ന് കണ്ടെത്തൽ , വിദഗ്ദ സംഘം നാളെ സ്ഥലത്തെത്തും

കോഴിക്കോട് വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിന് നൂറിൽ അധികം പ്രഭവ കേന്ദ്രങ്ങളെന്ന് കണ്ടെത്തൽ. ഡ്രോൺ പരിശോധനയിലാണ് ഉരുൾപൊട്ടലിന്റെ വ്യാപ്തി വ്യക്തമായത്. ഉരുൾപ്പൊട്ടലുണ്ടായ മേഖലയിൽ ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി വിദഗ്ധ സംഘം നാളെ സ്ഥലത്ത് എത്തും. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിലാണ് ഉരുൾപൊട്ടലിന്റെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോർട്ട് അവതരിപ്പിച്ചത്. ഡ്രോൺ ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയിൽ നൂറിലധികം പ്രഭവ കേന്ദ്രങ്ങളാണ് കണ്ടെത്തിയത്. അടിച്ചിപ്പാറ, മഞ്ഞച്ചീളി, മഞ്ഞക്കുന്ന്, പാനോം ഭാഗങ്ങളിലാണ് സർവ്വേ പൂർത്തിയായത്. ബാക്കി സ്ഥലങ്ങളിൽ സർവ്വേ നാളെയും…

Read More