
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ;കനത്ത മഴയ്ക്ക് കാരണം കാലാവസ്ഥ വ്യതിയാനമെന്ന് അന്താരാഷ്ട്ര പഠനം
വയനാട്ടിൽ 400ഓളം പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിനിടയാക്കിയ അതിശക്തമായ മഴയ്ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പുതിയ പഠനം. അന്താരാഷ്ട്ര ഗവേഷകരുടെ കൂട്ടായ്മയായ വേൾഡ് വെതർ ആ്രട്ടിബ്യൂഷനാണ് പഠനം നടത്തിയത്. ജൂലൈ 30ന് പുലർച്ചയുണ്ടായ അതിശക്തമായ മഴ 50 വർഷത്തിനിടക്ക് ഒരിക്കൽ മാത്രം സംഭവിക്കുന്നതാണെന്നും പഠനം വ്യക്തമാക്കി. വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ളതിനേക്കാൾ ആഗോള താപനില 1.3 ഡ്രിഗ്രി വർധിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ വലിയ അളവിലുള്ള മഴയാണ് പ്രവചിക്കുന്നത്. മഴയുടെ തീവ്രതയിൽ ഏകദേശം നാല് ശതമാനത്തിന്റെ വർധനവാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ…