
വെള്ളാർമല സ്‌കൂളിലെ വിദ്യാർത്ഥികൾ ഇനി മേപ്പാടി ഹൈസ്‌കൂളിൽ; ദുരന്തഭൂമിയിൽ സ്‌കൂൾ തുറക്കുന്നു
വയനാട്ടിലെ ദുരന്തമേഖലയിൽ നാളെ മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന മേപ്പാടി ഹൈസ്‌കൂളിൽ ഉൾപ്പെടെ നാളെ മുതൽ ക്ലാസുകളാരംഭിക്കും. ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ജിവിഎച്ച്എസ്എസ്, മുണ്ടക്കൈ എൽപി സ്‌കൂൾ എന്നിവ പുനക്രമീകരിക്കാൻ ഉള്ള നടപടികൾ അവസാന ഘട്ടത്തിൽ ആണ്. മേപ്പാടി ജിഎച്ച്എസ്എസിലാണ് വെള്ളാർമല സ്‌കൂൾ ഒരുക്കുന്നത്. മേപ്പാടി പഞ്ചായത്ത് ഹാളിലായിരിക്കും മുണ്ടക്കൈ ജിഎൽപി സ്‌കൂൾ താൽക്കാലികമായി പ്രവർത്തിക്കുക. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ 500 ൽ അധികം വിദ്യാർത്ഥികൾക്കാണ് ഒരൊറ്റ ദിവസം കൊണ്ട് സ്‌കൂളില്ലാതെ ആയത്….