യു.എ.ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി ഭൂമിയിലിറങ്ങി

ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂർത്തീകരിച്ച് യു.എ.ഇയുടെ സുൽത്താൻ അൽ നിയാദിയും സംഘവും ഭൂമിയിലിറങ്ങി. അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാരിയെന്ന നേട്ടം സ്വന്തമാക്കിയാണ് നിയാദിയുടെ ലാൻഡിങ്. ആറു മാസത്തോളമായി ബഹിരാകാശത്ത് താമസിക്കുന്ന നിയാദി അടക്കമുള്ളവർക്ക് ഭൂമിയിലെ സാഹചര്യങ്ങളുമായി ഇണങ്ങാൻ അര മണിക്കൂറോളം സമയമെടുക്കും. ഒരു മാസത്തോളം നീളുന്ന മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാവുക. അൽ നിയാദിക്ക് ഊഷ്മള സ്വീകരണം നൽകാൻ യു.എ.ഇ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാശിദ് സ്പേസ്…

Read More