ലാൻഡോൾട്ട് ദൗത്യം; ബഹിരാകാശത്തേക്ക് നാസ കൃതൃമ നക്ഷത്രം അയക്കും; ദൗത്യം 2029ൽ
ബഹിരാകാശത്തേക്ക് നാസ ഒരു കൃത്രിമ നക്ഷത്രത്തെ വിടാനൊരുങ്ങുകയാണെന്ന വാർത്ത ഈയിടെ പുറത്തു വന്നിരുന്നു. നക്ഷത്രം എന്നൊക്കെ കേൾക്കുമ്പോൾ ഒരു വമ്പൻ നക്ഷത്രമാണെന്നായിരിക്കും വിചാരിക്കുന്നതല്ലെ? എന്നാൽ ഇതിന് ഒരു ടോസ്റ്ററിന്റെ വലുപ്പം മാത്രമേയുള്ളു. ലാൻഡോൾട്ട് എന്ന ഈ ദൗത്യത്തിലൂടെ യഥാർഥ നക്ഷത്രങ്ങളെപ്പറ്റി കൂടുതൽ പഠിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ളിലുള്ള സാറ്റലൈറ്റിൽ എട്ടു ലേസറുകളുമുണ്ട്. നക്ഷത്രങ്ങൾ, സൂപ്പർനോവകൾ തുടങ്ങിയ ബഹിരാകാശ സംഭവങ്ങളിൽ നിന്നുള്ള പ്രകാശത്തിന്റെ പ്രതീതി സൃഷ്ടിക്കലാണ് ലാൻഡോൾട്ട് ദൗത്യത്തിന്റെ പ്രധാന ദൗത്യം. ഇത് ലേസർ ബീമുകളെ ഭൂമിയിലുള്ള ഉപകരണങ്ങളിലേക്ക് അയയ്ക്കും….