
ബിപോർജോയ് വൈകിട്ടോടെ ഗുജറാത്തിൽ കരതൊടും; ഒരുലക്ഷം പേരെ ഒഴിപ്പിച്ചു
അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ‘ബിപോർജോയ്’ ഇന്നു വൈകീട്ട് നാലിനും അഞ്ചിനും ഇടയിൽ ഗുജറാത്ത് തീരത്ത് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുൻകരുതൽ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ എട്ട് തീരദേശ ജില്ലകളിൽനിന്ന് 74,343 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിലവിൽ ഗുജറാത്ത് തീരത്തുനിന്ന് 180 കിലോമീറ്റർ അകലെയുള്ള ബിപോർജോയ് നാല് മണിയോടെ സൗരാഷ്ട്ര-കച്ച് തീരങ്ങളിലും അതിനോട് ചേർന്നുള്ള മാണ്ഡവി-കറാച്ചി പ്രദേശത്തിനിടയിലുള്ള പാകിസ്താൻ തീരത്തുമായി കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറിൽ 125 -135 കിലോമീറ്ററിൽ വീശുന്ന കാറ്റ്…