
കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് പറന്ന വിമാനം റിയാദിൽ ഇറക്കി ; സാങ്കേതിക തകരാറെന്ന് എയർലൈൻ അധികൃതർ
ജിദ്ദയിലേക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക കാരണങ്ങളാൽ റിയാദിലിറക്കി. ഉംറ തീർഥാടകരുൾപ്പടെ 250ഓളം യാത്രക്കാർ അനിശ്ചിതത്വത്തിലും പ്രയാസത്തിലുമായി. കരിപ്പൂരിൽനിന്ന് തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 9.10-ന് പുറപ്പെട്ട വിമാനം സൗദി സമയം 12 മണിയോടെ ജിദ്ദയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ അവിചാരിതമായുണ്ടായ സാങ്കേതിക കാരണങ്ങളാൽ ചൊവ്വാഴ്ച പുലർച്ചെ 2.30-ഓടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. യാത്രക്കാരെ മുഴുവൻ വിമാനത്താവളത്തിലെ ടെർമിനലിലേക്ക് മാറ്റുകയും ചെയ്തു. അതിൽ കുറച്ചധികം പേരെ െചാവ്വാഴ്ച രാവിലെയോടെ…