പത്തനംതിട്ടയില്‍ കടുവ ഇറങ്ങിയെന്ന് വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

  കടുവ ഇറങ്ങിയെന്ന് വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കൂടല്‍ ഇഞ്ചപ്പാറയില്‍ കടുവയിറങ്ങിയെന്നായിരുന്നു പ്രചരണം. പാക്കണ്ടം സ്വദേശികളായ ആത്മജ്, അരുണ്‍ മോഹനന്‍, ഹരിപ്പാട് സ്വദേശി ആദര്‍ശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാടം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസറുടെ പരാതിയിലാണ് നടപടി.

Read More

തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ചു

തിരുവനന്തപുരത്ത് ടെക്‌നോസിറ്റി അടക്കം ജനവാസ മേഖലയിൽ ഇറങ്ങി ഭീതിപരത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി. വെടി കൊണ്ട കാട്ടുപോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. കാട്ടുപോത്തിനെ ഉള്‍ക്കാട്ടില്‍ തുറന്ന് വിടാനാണ് തീരുമാനം. ടെക്നോസിറ്റി പരിസരത്താണ് ഇന്നലെയാണ് കാട്ടുപോത്ത് ഇറങ്ങിയത്. ടെക്നോസിറ്റി ക്യാമ്പസിന് പുറകുവശത്തെ കാടുപിടിച്ച പറമ്പിലാണ് കാട്ടുപോത്ത് എത്തിയത്. ഇന്നലെ രാത്രിയാണ് ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരും പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടത്. പാലോട് വനമേഖലയിൽ നിന്ന് 12 കി.മീ അകലെയാണ് കാട്ടുപോത്തിനെ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ്…

Read More

‘മഞ്ഞുമ്മൽ ബോയ്‌സ്’ കണ്ട ആവേശം; ഗുണാകേവിലെ നിരോധിത മേഖലയിലിറങ്ങിയ യുവാക്കൾ അറസ്റ്റിൽ

ഗുണകേവിലെ നിരോധിത മേഖലയിലിറങ്ങിയ മൂന്നുപേർ പിടിയിൽ. റാണിപേട്ട് സ്വദേശികളായ പി ഭരത്, എസ് വിജയ്, പി രഞ്ജിത്ത് കുമാർ എന്നിവരാണ് പിടിയിലായത്. മൂവർക്കും ഇരുപത്തിനാല് വയസാണ്. ‘മഞ്ഞുമ്മൽ ബോയ്‌സ്’ കണ്ട ആവേശത്തിലാണ് യുവാക്കൾ ഗുണ കേവിലിറങ്ങിയതെന്നാണ് വിവരം. ചിത്രം കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് യാത്രപോയ സുഹൃത്തുക്കളിലൊരാൾ അബദ്ധത്തിൽ ഗുണകേവിൽ വീഴുന്നതും, അയാളെ സുഹൃത്തുക്കൾ രക്ഷിക്കുന്നതുമാണ് സിനിമ.യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത സിനിമകൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്. കഴിഞ്ഞ മാസമാണ് സിനിമ…

Read More