അയോധ്യയിൽ വീടിനായി കോടികൾവില മതിക്കുന്ന സ്ഥലം വാങ്ങി അമിതാഭ് ബച്ചൻ

കോടികൾ  വില കൊടുത്ത്  ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ അയോധ്യയിലെ 7 സ്റ്റാർ എൻക്ലേവിൽ വസ്തു സ്വന്തമാക്കിയതായി റിപ്പോർട്ട്. മുംബൈ ആസ്ഥാനമായുള്ള ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ (HoABL)യാണ് വസ്തുവിന്റെ ഡെവലപ്പർ. ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വീട് നിർമ്മിക്കാൻ ബച്ചൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന് 14.5 കോടിയോളം വിലയുണ്ടെന്ന് റിയൽ എസ്റ്റേറ്റ് വ്യവസായ വൃത്തങ്ങൾ പറഞ്ഞു.  പദ്ധതിയിലെ തന്റെ നിക്ഷേപത്തെക്കുറിച്ച് ബച്ചൻ പറഞ്ഞത് ഇങ്ങനെ, “എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമായ അയോധ്യയിൽ…

Read More

സിൽവർലൈന് ദക്ഷിണ റെയിൽവേയുടെ റെഡ് സിഗ്‌നൽ; ഭൂമി വിട്ടുകൊടുക്കാനാകില്ല

സിൽവർലൈൻ വേഗറെയിൽ പദ്ധതിക്കു ദക്ഷിണ റെയിൽവേയുടെ ചുവപ്പുകൊടി. കേന്ദ്ര റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകി. നിലവിലെ അലൈൻമെൻറ്  കൂടിയാലോചനകളില്ലാതെയാണ്. ഭാവി റെയിൽ വികസനത്തിന് ഇത് തടസ്സം സൃഷ്ടിക്കും. റെയിൽവേ നിർമ്മിതികളിലും ട്രെയിൻ സർവീസുകളിലും പദ്ധതി ആഘാതം ഉണ്ടാക്കും.സിൽവർ ലൈൻ റെയിൽവേക്ക് സാമ്പത്തിക ബാധ്യത വരുത്തും. റെയിൽവേ ബോർഡിന്  നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റെയിൽവെ വ്യക്തമാക്കി. സിൽവർലൈൻ പദ്ധതിക്കായി 183 ഹൈക്ടർ ഭൂമിയാണ് വേണ്ടത്.  ഇതിൽ നല്ലൊരു പങ്കും വികസനാവശ്യത്തിന് നീക്കി…

Read More

മാത്യു കുഴൽനാടന്റെ ഭൂമിയിലെ റവന്യു പരിശോധന; റിപ്പോർട്ട് തഹസിൽദാറിന് കൈമാറും

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ മാത്യു കുഴൽനാടനെതിരെ ഉന്നയിച്ച കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ആരോപണങ്ങൾക്ക് പിന്നാലെ റവന്യു വകുപ്പ് മാത്യു കുഴൽ നാടന്റെ കുടുംബ വീട്ടിൽ നടത്തിയ റീസർവേ പൂർത്തിയായി.താലൂക്ക് സർവേ വിഭാഗം തിങ്കളാഴ്ച തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ,ഉണ്ടെങ്കിൽ അവിടം മണ്ണിട്ട് നികത്തിയോ എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുക. സ്ഥലത്ത് 4 മാസം മുൻപ് കടവൂർ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല. വീണ്ടും വിവാദം…

Read More

സംസ്ഥാന സർക്കാരിന് തിരിച്ചടി; 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

ഭൂമി തരംമാറ്റൽ വിഷയവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവ് പുറത്തിറക്കി കേരള ഹൈക്കോടതി. 25 സെന്റ് വരെയുള്ള ഭൂമിക്ക് ഫീസ് ഈടാക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ആദ്യ 25 സെന്റ് ഭൂമി സൗജന്യമായി തരം മാറ്റാം. അധിക ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂ. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. ഇടുക്കി സ്വദേശി ആണ് സർക്കാർ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്‌തിട്ടില്ലാത്ത ഭൂമി…

Read More

ഭൂമിയിടപാട്: കേസുകൾ റദ്ദാക്കണമെന്ന കർദിനാൾ ആലഞ്ചേരിയുടെ ഹർജി സുപ്രീം കോടതി തള്ളി

എറണാകുളം–അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസുകൾ സംബന്ധിച്ച് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകൾ റദ്ദാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയത് ഉള്‍പ്പടെയുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. ഇതോടെ, കേസുകളിലെ നടപടികള്‍ തുടരും. കേസുകൾ റദ്ദാക്കണമെന്ന ആലഞ്ചേരിയുടെ ഹർജി നേരെത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതു ശരിവച്ചെങ്കിലും കേസിൽ ഹൈക്കാടതി സ്വീകരിച്ച തുടർ നടപടികളും ഉത്തരവുകളും സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ തുടർ നടപടികളിൽ അതൃപ്തിയറിച്ചു കൊണ്ടാണ് കോടതി വിധി പറഞ്ഞത്. കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ…

Read More

ഭൂമി സംബന്ധിച്ച തർക്കം; ബിഹാറിൽ അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു

ബിഹാറിൽ ഭൂമി സംബന്ധിച്ച തർക്കത്തിനിടെ അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു. എല്ലാവരും ​അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുകയാണ്. ബിഹാറിലെ ബേട്ടിയ ജില്ലയിലാണ് സംഭവം.  ഉത്തരവാദിയെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ നക്തി പട്‌വാര ഗ്രാമത്തിൽ സ്ത്രീകൾ പ്രതിഷേധവുമായി ഇറങ്ങിയതോടെയാണ് വെടിവെയ്പ്പ് ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. 1985-ൽ സർക്കാർ,  ഭൂരഹിതരായ തൊഴിലാളികൾക്കുള്ള ഗ്രാന്റിന്റെ ഭാഗമായാണ് ഭൂമി തങ്ങൾക്ക് നൽകിയതെന്ന് ഗ്രാമവാസികൾ അവകാശപ്പെടുന്നു. കുടിയിറക്കപ്പെട്ടവർ തങ്ങളുടെ അവകാശവാദം ഉന്നയിച്ചതോടെ വിഷയം കോടതിയിലേക്ക് നീങ്ങി. 2004 മുതൽ കോടതി…

Read More