
ഭൂമി തർക്കം; യുപിയിൽ 17കാരന്റെ തല വാളുപയോഗിച്ചു വെട്ടിമാറ്റി
ഭൂമിതർക്കത്തെ തുടർന്ന് 17കാരന്റെ തല വാളുപയോഗിച്ച് വെട്ടിമാറ്റി. ഉത്തർപ്രദേശിലെ ജൗൻപുരിലാണ് ക്രൂരമായ സംഭവം നടന്നത്. പ്രദേശത്തെ റാംജീത് യാദവിന്റെ മകൻ അനുരാഗാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ തല മടിയിൽ വച്ച് അമ്മ മണിക്കൂറുകളോളം കരഞ്ഞതായും നാട്ടുകാർ പറയുന്നു. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള നാലുപതിറ്റാണ്ടത്തെ ഭൂമി തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. ഗൗരബാദ്ഷാപുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കബീറുദ്ദീൻ ഗ്രാമത്തിലാണ് സംഭവം നടന്നത്. പതിറ്റാണ്ടുകളായ ഇവിടെ ഭൂമിതർക്കം നിലനിന്നിരുന്നു. ഈ തർക്കം കഴിഞ്ഞ ദിവസം സംഘർഷത്തിലേക്ക് നീങ്ങിയതായും പൊലീസ്…