
ഒപ്പം താമസിക്കുന്നവരുടെ രജിസ്ട്രേഷൻ ഇളവ് പ്രഖ്യാപിച്ച് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ്
ദുബൈയിൽ താമസിക്കുന്നവർ ഒപ്പം കഴിയുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന നിയമത്തിൽ ഇളവ്. ഒപ്പം താമസിക്കുന്നവരുടെ എണ്ണം മാത്രം രജിസ്റ്റർ ചെയ്താൽ മതിയെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള സമയ പരിധിയും ഒഴിവാക്കി. ദുബൈയിലെ താമസക്കാർ ഒപ്പം കഴിയുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇക്കാര്യത്തിൽ ഇളവുകൾ നിലവിൽ വന്നത്. കെട്ടിടം വാടകക്കെടുത്തവരോ, സ്വന്തമായുള്ളവരോ ഒപ്പം കഴിയുന്നവരുടെ എണ്ണം മാത്രം രജിസ്റ്റർ ചെയ്താൽ മതിയെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. നേരത്തേ ഒപ്പം…