ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനമിറങ്ങി

ശബരിമല വിമാനത്താവളത്തിന്​ ഭൂമി ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനം ഇറക്കി. കോടതിയിൽ കേസ്​ നിലനിൽക്കുന്ന അയന ചാരിറ്റബിൾ ട്രസ്റ്റിന്‍റേതടക്കം 441 പേരുടെ ഭൂമിയുടെ വിശദാംശങ്ങളാണ്​ വിജ്ഞാപനത്തിലുള്ളത്​. ആക്ഷേപം ഉള്ളവർ 15 ദിവസത്തിനകം അറിയിക്കണമെന്ന്​ വിജ്ഞാപനത്തിൽ പറയുന്നു. 1000.28 ഹെക്ടർ ഭൂമിയാണ് വിമാനത്താവള നിര്‍മാണത്തിനായി ഏറ്റെടുക്കുക. കോട്ടയം സ്പെഷൽ തഹസിൽദാർക്കാണ്​ ഭൂമി ഏറ്റെടുക്കൽ ചുമതല. പദ്ധതിയുടെ അഡ്മിനിസ്ട്രേറ്ററായി കോട്ടയം ഡെപ്യൂട്ടി കലക്ടറെയും നിയമിച്ചിട്ടുണ്ട്​. പദ്ധതി നടപ്പാക്കുന്നതിലൂടെ ശബരിമല ക്ഷേത്രത്തിലേക്ക് സുഗമമായ യാത്ര ഉറപ്പാക്കാനാകുമെന്ന്​ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രദേശത്ത് കച്ചവടം നടത്തുന്നവര്‍ക്കും…

Read More

ശബരിമല വിമാനത്താവളം ; ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് പുറത്തിറക്കി റവന്യൂ വകുപ്പ്

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. സാമൂഹിക ആഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതി ശുപാർശകൾ കൂടി ഉൾപ്പെടുത്തിയാണ് ഉത്തരവ്. പദ്ധതി പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും പദ്ധതിക്ക് അനുകൂലമെന്നാണ് വിദഗ്ധ സമിതി ശുപാർശ. സാമൂഹ്യ നീതി ഉറപ്പാക്കും വിധം പുനരധിവാസ പാക്കേജ് തയാറാക്കണമെന്നും വിദഗ്ധ സമിതി നിർദേശിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയാണ് ഭൂമി ഏറ്റെടുക്കലിന് റവന്യു വകുപ്പ് ഉത്തരവ് ഇറക്കിയത്. സമഗ്രമായ…

Read More

ആലപ്പുഴ ജില്ലയിലെ നിലംനികത്തൽ;കർശന നടപടിയെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്

ഓണം അവധിക്കാലത്ത് നിലം നികത്തൽ വ്യാപകമാകാൻ സാധ്യതയുണ്ടെന്നും അനധികൃത നിലം നികത്തലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൃഷിമന്ത്രി പി പ്രസാദ്. ഓണത്തോടനുബന്ധിച്ച് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.ജില്ലയിലെ തഹസിൽദാർമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ജില്ലയിൽ നിലംനികത്തലുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.കേവലമായി നോട്ടീസ് നൽകി ഒരു വകുപ്പിലെ ഉദ്യോഗസ്ഥനും മാറി നിൽക്കാനാവില്ല. ഓണം അടുത്ത സാഹചര്യത്തിൽ ഇതിനായി ഒരു പ്രത്യേക സംഘത്തെ രൂപീകരിക്കും.റവന്യൂ, പോലീസ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ…

Read More